video
play-sharp-fill

വൈക്കം താലൂക്ക് ആശുപത്രിയിലെ സംഘർഷം; ആറ് പേർ അറസ്റ്റിൽ; പിടിയിലായത് ഉദയനാപുരം സ്വദേശികൾ

വൈക്കം താലൂക്ക് ആശുപത്രിയിലെ സംഘർഷം; ആറ് പേർ അറസ്റ്റിൽ; പിടിയിലായത് ഉദയനാപുരം സ്വദേശികൾ

Spread the love

സ്വന്തം ലേഖിക

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിൽ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഉദയനാപുരം ഇരുമ്പുഴിക്കര ഭാഗത്ത് പാലന്തനത്ത് വീട്ടിൽ സലികുമാർ (ആണിക്കുട്ടപ്പൻ 43), ഉദയനാപുരം ഇരുമ്പുഴിക്കര ഭാഗത്ത് ചേരിക്കപ്പറമ്പിൽ വീട്ടിൽ മനേഷ് മോഹൻ(കൊച്ച് കുട്ടൻ 34), ഉദയനാപുരം ഇരുമ്പുഴിക്കര ഭാഗത്ത് കുര്യപ്പള്ളിൽ വീട്ടിൽ വിഷ്ണു വി.ബി (ചാൾസ് 25), ഉദയനാപുരം ഇരുമ്പുഴിക്കര ഭാഗത്ത് കരിപ്പായിൽ വീട്ടിൽ സ്വരാജ് (കണ്ണൻ32), ഉദയനാപുരം മണ്ണംപള്ളിൽ വീട്ടിൽ പ്രവീൺ പ്രദീപ് (21), ഉദയനാപുരം ഇരുമ്പുഴിക്കര ഭാഗത്ത് കോതാരത്ത് വീട്ടിൽ ശ്യാംലാൽ (ശംഭു 37) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. തോട്ടകം കള്ള് ഷാപ്പിന് മുൻവശം വച്ച് ഉദയനാപുരം സ്വദേശിയായ വിഷ്ണുവും സുഹൃത്തുക്കളും, ചെമ്മനത്തുകര ഭാഗത്തുള്ള ഷാരോണും സുഹൃത്തുക്കളും തമ്മിൽ അടിപിടി ഉണ്ടാവുകയും തുടർന്ന് ചികിത്സയ്ക്കായി വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തുകയും അവിടെ വച്ച് വീണ്ടും പരസ്പരം ഏറ്റുമുട്ടുകയും ആശുപത്രിയിലെ വീൽചെയറുകളും, കതകുകളും, മറ്റു ഉപകരണങ്ങളും ഉൾപ്പെടെ മൊത്തം 25,000 രൂപയുടെ നാശനഷ്ടം വരുത്തുകയുമായിരുന്നു.

പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്. എച്ച്.ഓ ബിജു കെ.ആറിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.