
സ്വന്തം ലേഖിക
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജെയ്ക്ക് സി തോമസിനെ ഇടത് സ്ഥാനാർത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം നടത്തി സിപിഎം.
കോട്ടയത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഇന്ന് ഉച്ചയ്ക്ക് 12:45 ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ് പ്രഖ്യാപനം നടത്തിയത്. പുതുപള്ളിയിൽ ഇനി രാഷ്ട്രീയ പോരാട്ടമെന്നും കുപ്രചാരങ്ങൾ വിലപ്പോകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേവലം വൈകാരിക ഘടകങ്ങളല്ല പുതുപ്പള്ളിയിലേത് വികസനം ചര്‍ച്ച ചെയ്യുന്ന തെരഞ്ഞെടുപ്പാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തില്‍ ഉടനീളം ജെയ്ക്കിന്റെ വാഹന പര്യടനവും തീരുമാനിച്ചിട്ടുണ്ട്.
പുതുപ്പള്ളി മണ്ഡലത്തിലെ മണര്‍കാട് സ്വദേശിയായ ജെയ്ക്ക് 2016, 2021 തെരഞ്ഞെടുപ്പുകളില്‍ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021ലെ തെരഞ്ഞെടുപ്പില്‍ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9000ലേക്കു കുറയ്ക്കാൻ ജെയ്ക്കിനായി.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ജെയ്ക് നിലവില്‍ കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മകൻ ചാണ്ടി ഉമ്മന്‍ എതിരാളിയായാണ് ജെയ്ക്ക് മൂന്നാം അങ്കത്തിനിറങ്ങുന്നത്.