ചാണ്ടി ഉമ്മനെ സ്വര്‍ണ നൂലില്‍ കെട്ടിയിറക്കിയതല്ല; കോണ്‍ഗ്രസിലെ യുവജന നിരയില്‍ മുന്നില്‍ നില്‍ക്കുന്ന വ്യക്തിയാണ്; ഉമ്മന്‍ ചാണ്ടിയുടെ മകനായതുകൊണ്ട് അവസരം കിട്ടാതെ പോയ ആളാണെന്ന് പ്രതിപക്ഷ നേതാവ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ചാണ്ടി ഉമ്മൻ സ്വര്‍ണ നൂലില്‍ കെട്ടിയിറക്കിയ ആളല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനായതുകൊണ്ട് അവസരം കിട്ടാതെ പോയ ആളാണ് ചാണ്ടി ഉമ്മനെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ അപമാനിക്കാൻ സി പി എം ശ്രമിക്കുന്നുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി പി എം വിഭ്രാന്തിയിലാണെന്നും ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം ഉയര്‍ത്താൻ ശ്രമിക്കുന്നത് അതുകൊണ്ടാണെന്നും സതീശൻ പറഞ്ഞു.

സി പി എമ്മും സി പി ഐയും കുടുംബാംഗങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്നും സതീശൻ വിമര്‍ശിച്ചു. ‘കോണ്‍ഗ്രസിലെ യുവജന നിരയില്‍ മുന്നില്‍ നില്‍ക്കുന്ന ആളാണ് ചാണ്ടി ഉമ്മൻ.

ഒരുപക്ഷേ ഉമ്മൻചാണ്ടിയുടെ മകനായതുകൊണ്ടാകാം അദ്ദേഹത്തിന് അവസരം കിട്ടാതെ പോയത്. മൂന്നാംകിട ആരോപണം ഉന്നയിച്ച്‌ അയാളെ അപമാനിക്കുകയാണ്, കുടുംബത്തെ അപമാനിക്കുകയാണ്, ഉമ്മൻചാണ്ടിയെ അപമാനിക്കുകയാണ്.’- വി ഡി സതീശൻ വ്യക്തമാക്കി.