
സ്വന്തം ലേഖകൻ
തൃശൂർ: മദ്യലഹരിയിൽ ബൈക്ക് ഓടിച്ച യുവാവിനെ കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ എസ്ഐമാരായ എന്‍. പ്രദീപ്, എം. അഫ്സല്, സിപിഒ ജോസ് പോള്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.
ഒരാഴ്ച മുമ്പ് നഗരത്തിലെ ബാറിന് മുമ്പിലാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന യുവാവിനെ പരിശോധനയ്ക്ക് ശേഷം ബാര്‍ പരിസരത്ത് വിട്ടയച്ചിരുന്നു. യുവാവിന്റെ ഫോണും പഴ്സും നഷ്ടപ്പെട്ടിരുന്നതായും പരാതി ഉയർന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group