കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും വീട്ടുസാമഗ്രികൾ മോഷ്ടിച്ചു; കൂവപ്പള്ളി സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പുളിമാവ് ഭാഗത്ത് പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും വീട്ടുസാമഗ്രികൾ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കൂവപ്പള്ളി തട്ടാരുപറമ്പിൽ വീട്ടിൽ സാജു ജോസഫ് (39) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി പുളിമാവ് ഭാഗത്ത് പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ഗേറ്റും, വീൽ ബേസും,പ്ലാസ്റ്റിക് വീപ്പയും ഉൾപ്പെടെ ഇരുപതിനായിരത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയുമായിരുന്നു.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ നിർമൽ ബോസ്, എസ്.ഐ രാജേഷ് റ്റി.ജി, ബേബി ജോൺ, അനിൽ തോമസ് സി.പി.ഓ മാരായ സുനിമോൻ,വിമൽ, സിജു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാൾക്ക് പെരുവന്താനം സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.