പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: എൻ.സി.പി. 101 അംഗ തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു; ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയുടെ വിജയത്തിനായി കൈയ്യും മെയ്യും മറന്ന് രംഗത്തിറങ്ങുമെന്ന് പി.സി. ചാക്കോ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പുതുപ്പള്ളി ഉപതെ രഞ്ഞെടുപ്പിൽ എൻ.സി.പി. കോട്ടയം ജില്ലാ നേതൃയോഗം ചേർന്ന് അഡ്വ.കെ.ആർ. രാജൻ ചെയർമാനും ലതികാ സുഭാഷ്, സുഭാഷ് പുഞ്ചക്കോട്ടിൽ , എസ്.ഡി .സുരേഷ് ബാബു, ടി.വി. ബേബി, ബെന്നി മൈലാടൂർ എന്നിവർ അംഗ ളുമായി 101 അംഗ തെരഞ്ഞെടുപ്പു കമ്മറ്റി രൂപീകരിച്ചു.

എൻ.സി.പി. കോട്ടയം ജില്ലാ കമ്മറ്റി ഓഫീസിൽ ചേർന്ന അടിയന്തിര ജില്ലാ നേതൃ യോഗം സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയുടെ വിജയത്തിനായി എൻ.സി.പി. പ്രവർത്തകർ കൈയ്യും മെയ്യും മറന്ന് രംഗത്തിറങ്ങുമെന്ന് പി.സി. ചാക്കോ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലതികാ സുഭാഷ് ,അഡ്വ കെ.ആർ. രാജൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, എസ്.ഡി. സുരേഷ് ബാബു, ടി.വി. ബേബി, ബി.ജയകുമാർ , കെ.ആർ. സുഭാഷ്, ജോസ് കുറ്റിയാനി മറ്റം, ബഷീർ തേനം മക്കൽ, സാബുമുരിക്കവേലി,പികെ.ആനന്ദകുട്ടൻ,ബാബു കപ്പക്കാല, ടോമി ചങ്ങൻ കരി, ഗ്ലാഡ്സൺ ജേക്കബ്, നിബു ഏബ്രാഹം, റഷീദ് കോട്ടപ്പള്ളി, റജി വർഗീസ്, രാജശേഖര പണിക്കർ, ജെയ് മോൻ ജേക്കബ്, ,ലിനു ജോബ് , സുഷമാ രാജേഷ്, ബീനാ ജോബി എന്നിവർ സംസാരിച്ചു.