
സ്വന്തം ലേഖകൻ
തിരുവനന്തപുരം : റോഡിൽ പോലീസിനെ കണ്ട് സ്കൂട്ടറുമായി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. ഇയാളുടെ കയ്യിൽ നിന്ന് പോലീസ് ഒന്നര കിലോയിൽ അധികം വരുന്ന കഞ്ചാവ് പിടികൂടി.വിഴിഞ്ഞം പള്ളിത്തുറ സ്വദേശിയും വെങ്ങാനൂര്‍ ചാവടി നട മുള്ളുവിളയില്‍ വാടകയ്ക്ക് താമസിക്കുന്ന എഡ്വിനെ(42) ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്.
ബീമാപള്ളിയില്‍ നിന്ന് സ്കൂട്ടര്‍ കൊണ്ടുവരുകയായിരുന്ന കഞ്ചാവാണ് പൊലീസ് പിൻതുടര്ന്ന് പിടികൂടിയത്. പോലീസിനെ കണ്ട് സ്കൂട്ടറുമായി രക്ഷപ്പെടാൻ ശ്രമിച്ചതോടെ പൊലീസ് പിന്തുടര്ന്നു. വെങ്ങാനൂരിലെ ഇയാളുടെ വീടിന് സമീപം വച്ച് പൊലീസ് സംഘം ബലംപ്രയോഗിച്ച് പിടികൂടുകയായിരുന്നു. കഞ്ചാവ് കടത്താനുപയോഗിച്ച് സ്കൂട്ടറും പൊലീസ് പിടിച്ചെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെങ്ങാനൂര്‍ മേഖലയിലെ വിവിധയിടങ്ങളില്‍ ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നു എന്ന വിവരത്തെ തുടര്‍ന്ന് ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ ജി.വിനോദ്,എസ്. ഹര്‍ഷകുമാര്‍,സി.പി.ഒ.മാരായ രാമു, ധനീഷ്, നിഷസ്, അജേഷ്, സുജിത് എന്നിവരാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും പോലീസ് അറിയിച്ചു.