
സ്വന്തം ലേഖകൻ
തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയ്ക്കും കുഞ്ഞ് പിറന്നു. ഇന്നു രാവിലെയാണ് ആര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. 2022 സെപ്റ്റംബർ നാലിനാണ് ആര്യയും കോഴിക്കോട് ബാലുശേരി എംഎൽഎയായ സച്ചിൻദേവും വിവാഹിതരായത്.
നിയമസഭയിലെ പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ ദേവ്, രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ. ബാലസംഘത്തിൽ ഒന്നിച്ചു പ്രവർത്തിച്ചതു മുതലുള്ള സംഘടനാ പരിചയമാണ് വിവാഹത്തിലെത്തിയത്. തിരുവനന്തപുരം ഓൾ സെയ്ന്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെ 21–ാം വയസ്സിലാണ് ആര്യ മേയറായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group