
ഇടതുപക്ഷത്തിന്റെ നെറികെട്ട രാഷ്ട്രീയ നീക്കത്തിന് തിരിച്ചടി; പുതുപ്പള്ളിയില്‍ വിമത നീക്കം തടഞ്ഞ് കോണ്‍ഗ്രസ്; ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്ഥനെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്തി
സ്വന്തം ലേഖിക
കോട്ടയം: പുതുപ്പള്ളിയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് കരുതിയ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്തി കോണ്‍ഗ്രസ് നേതൃത്വം.
ഇന്നലെ രാത്രി ഇടതുമുന്നണിയുടെ വമ്പൻ രാഷ്ട്രീയ നീക്കത്തെ കുറിച്ച് വാര്‍ത്ത വന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം രംഗത്തിറങ്ങി. ഉമ്മൻ ചാണ്ടിയുടെ കുടുംബം മുന്നില്‍ നിന്ന് വിമത നേതാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പ്രശ്നത്തില്‍ ഇടപെട്ടു. ഇന്നലെ രാത്രി വൈകി നടന്ന ചര്‍ച്ചയിലാണ് പ്രശ്നത്തിന് പരിഹാരമായത്.
ഉമ്മൻ ചാണ്ടിയുമായി വളരെയേറെ ആത്മബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടത്. ഇദ്ദേഹത്തെ ഇന്ന് രാവിലെ 11 മണിക്ക് ചാണ്ടി ഉമ്മനെതിരെ വാര്‍ത്താ സമ്മേളനം നടത്തി രംഗത്തിറക്കാനായിരുന്നു ഇടത് നീക്കം.
താനടക്കമുള്ള പുതുപ്പള്ളിയിലെ മറ്റ് നേതാക്കളെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാതിരുന്നതാണ് നേതാവിനെ കോണ്‍ഗ്രസ് വിടാനുള്ള ആലോചനയിലേക്ക് എത്തിച്ചത്. വിവരം മുൻകൂട്ടി മനസിലാക്കി ഇടതുമുന്നണി നീക്കം നടത്തുകയായിരുന്നു.
എങ്കിലും ഇടതുപക്ഷത്തിന്റെ വൻ രാഷ്ട്രീയ നീക്കം ഫലപ്രദമായി തടയാൻ കോണ്‍ഗ്രസിന് കഴിഞ്ഞു. ഇന്ന് രാവിലെ ഈ നേതാവ് മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.