
യൂനാനി മരുന്നുകള്‍ മിത്താണ്, അത് ശാസ്ത്രമേയല്ല; യൂനാനി മരുന്നുകളില്‍ അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകള്‍ ലിവറിനെയും കിഡ്‌നിയും തകര്‍ക്കുമെന്നുള്ളത് ശാസ്ത്രമാണ്; ഇതുമൂലമുള്ള മരണങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാകുന്നു; സിദ്ദിഖിന്റെ മരണ വാര്‍ത്തയില്‍ പ്രതികരിച്ച് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ സുല്‍ഫി നൂഹു
സ്വന്തം ലേഖിക
തിരുവനന്തപുരം: യൂനാനി ചികിത്സാ രീതി മിത്ത് മാത്രമാണെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ സുല്‍ഫി നൂഹു.
സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടാണ് സുല്‍ഫി നൂഹുവിന്റെ പ്രതികരണം. യൂനാനി ചികിത്സാരീതി അന്ധവിശ്വാസമാണെന്നും അത് ശാസ്ത്രീയ ചികിത്സാ രീതിയല്ലെന്നും സുല്‍ഫി നൂഹു ഫേസ്‌ബുക്കില്‍ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിദ്ദിഖ് ഒരു യുനാനി മുരുന്നുകള്‍ കഴിച്ചിരുന്നു എന്ന് പറഞ്ഞത് നടൻ ജനാർദ്ധനനായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുല്‍ഫി നൂഹു പ്രതികരിച്ചിരിക്കുന്നത്.
സിദ്ദിഖ് ഏതോ യൂനാനി മരുന്നുകള്‍ തുടര്‍ച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്നും യൂനാനി മരുന്നുകളില്‍ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകള്‍ ലിവറിനെയും കിഡ്‌നിയും തകര്‍ക്കുമെന്നുള്ളത് ശാസ്ത്രമാണെന്നും അത് മിത്തല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം മിത്തുകളില്‍ വിശ്വസിക്കുന്നത് മൂലം ഉണ്ടാകുന്ന അപകട മരണങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാകുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി.