രാജ്യത്തിന് വേണ്ടി ജീവൻ ബലി കൊടുത്ത ധീര ജവാൻമാർക്ക് മുന്നിൽ ശിരസ്സ് കുനിച്ച് സ്വതന്ത്ര ദിനം ആഘോഷിക്കാൻ കോട്ടയം KEK ക്ലബ്; കോട്ടയം ദർശന അക്കാദമിയിൽ രാവിലെ 9ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പതാക ഉയർത്തും

Spread the love

സ്വന്തം ലേഖിക

കോട്ടയം: രാജ്യത്തിനു വേണ്ടി ജീവൻ ബലി കൊടുത്ത നമ്മുടെ ധീര ജവാൻ മാർക്കു മുന്നിൽ ശിരസ്സ് കുനിച്ചു കോട്ടയം KEK VINTAGE RIDERS ക്ലബ് സ്വതന്ത്ര ദിനം ആഘോഷിക്കുന്നു.

രാവിലെ 9 മണിക്ക് കോട്ടയം ദർശന അക്കാദമിയിൽ ഫാദർ എമിൽ പുലിക്കാട്ടിലിൻ്റെ അധ്യഷതയിൽ എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ പതാക ഉയർത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനു ശേഷം ലഹരിക്ക്‌ എതിരെ ഉള്ള സന്ദേശവും ആയി
ബൈക്ക് റാലി കോട്ടയം ടൗണിൽ നടത്തുമെന്നു KEK ക്ലബ്ബിന്റെ ഭാരവാഹികൾ അറിയിച്ചു.