
സ്വന്തം ലേഖിക
കൊച്ചി: മലയാള സിനിമയ്ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെയും നല്ല സിനിമകളും സമ്മാനിച്ച സംവിധായകൻ സിദ്ധിഖ് വിടവാങ്ങിയിരിക്കുകയാണ്.
ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവസാന നിമിഷം വരെ സിദ്ധിഖിനൊപ്പം ഭാര്യ സജിതയും ഉണ്ടായിരുന്നു. അടുത്ത് നിന്ന് മാറാതെ ഇരുന്നു. അവസാനത്തെ ശ്വാസം എടുക്കുന്ന സമയം സജിതയുടെ കൈ സിദ്ധിഖിന്റെ കൈക്കുള്ളില്‍ തന്നെയുണ്ടായിരുന്നു.
മുറുകെപ്പിടിച്ചിരുന്നു.
അവസാന ശ്വാസം പോകുന്നതിന് മുൻപ് ചെറിയ വിറയല്‍ ഉണ്ടായിരുന്നു. പിന്നെ പതിയെ പതിയെ വയറും ശ്വാസവും താഴ്ന്ന് താഴ്ന്ന് പോകുന്നതായി ചുറ്റുമുള്ളവര്‍ കണ്ടുനിന്നു.
സജിതയ്ക്ക് കണ്ടുനില്ക്കാനായില്ലെങ്കിലും അവസാന യാത്രയിലും താൻ കൂടെയുണ്ടെന്നും ഒപ്പം നില്‍ക്കുമെന്നും തെളിയിച്ചിരിക്കുകയാണ് ആ കൈ പിടിയില്‍ ഒതുക്കിയ സ്നേഹം. അങ്ങനെയാണ് സജിത സിദ്ധിഖിനെ യാത്രയാക്കിയത്