കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ പോയി; കോട്ടയത്ത് വിവിധ കേസുകളിൽ പ്രതികളായ എട്ട് പേർ പോലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ കേസുകളിൽ പെട്ട് കോടതി ശിക്ഷ വിധിക്കുകയും, എന്നാൽ കോടതിയിൽ ഹാജരാകാതെ കോടതിയെ കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞതുമായ പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിലായി നടത്തിയ പരിശോധനയിൽ 8 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പുത്തൻപുരയ്ക്കൽ വീട്ടിൽ റഷീദ് പി.എസ്, കൂർക്കകാലായിൽ വീട്ടിൽ ഹബീൽ, നന്തിക്കാട്ട് വീട്ടിൽ സനൽകുമാർ, ചാമക്കാലയിൽ വീട്ടിൽ സണ്ണി മാത്യു, താന്നിയിൽ വീട്ടിൽ കെ.കെ വിജയൻ, നടുകുറിച്ചിയിൽ വീട്ടിൽ സുരേഷ്, ചോലോത്ത് വീട്ടിൽ നാരായണൻകുട്ടി, കല്ലുവെട്ടത്തു വീട്ടിൽ സോമൻ എന്നിവരെയാണ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group