
സ്വന്തം ലേഖകൻ
സൗദി :പ്രായം നൂറുകടന്ന് 110 തൊട്ടിട്ടും പഠിക്കാനുള്ള ആഗ്രഹത്തിൽ നിന്ന് പിന്നോട്ടു പോയില്ല.മനസിന്റെ ഉള്ളിൽ കെട്ടിപ്പൂട്ടി വച്ചിരിക്കുന്ന ആഗ്രഹങ്ങൾ കാലങ്ങൾക്കപ്പുറം സാധ്യമാകുന്നത് ഒരുതരത്തിൽ സ്വപ്നതുല്യമാണ്. അത്തരമൊരു സ്വപ്നം കൈപ്പിടിയിൽ ഒതുക്കുകയാണ് തന്റെ 110-ാം വയസ്സിൽ സൗദി വനിത.രാജ്യത്തിെൻറ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഉംവ ഗവര്‍ണറേറ്റിലെ അല്‍ റഹ്വ എന്ന സ്ഥലത്തുള്ള സ്കൂളിലാണ് ഇവര്‍ ഇപ്പോള്‍ പഠിക്കുന്നത്.
ആഴ്ചകള്‍ക്ക് മുമ്ബ് ഈ കേന്ദ്രത്തിലെ നിരക്ഷരതാ നിര്‍മാര്‍ജന പരിപാടിയില്‍ ചേര്‍ന്നതിനുശേഷം ഇവര്‍ മറ്റ് അമ്ബതിലധികം പേര്‍ക്കൊപ്പം എല്ലാ ദിവസവും സ്കൂളില്‍ ഹാജരാകുന്നുണ്ട്.
നാല് കുട്ടികളുടെ അമ്മയാണ് ഇവര്‍. മൂത്ത ‘കുട്ടി’ക്ക് 80 വയസ്സും ഇളയ ‘കുട്ടി’ക്ക് 50 വയസ്സുമാണ് പ്രായം. വായിക്കാനും എഴുതാനും പഠിക്കുന്നത് തെൻറ ജീവിതത്തെ മാറ്റിമറിച്ചതായി നൗദ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. താൻ പാഠങ്ങള്‍ ആസ്വദിച്ചുവെന്നും ഓരോ ദിവസത്തെയും ഗൃഹപാഠം പൂര്‍ത്തിയാക്കിയെന്നും അവര്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
100 വയസ്സിന് മുകളിലുള്ള ഒരാള്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഏറെ വൈകിപ്പോയെന്നും വര്‍ഷങ്ങള്‍ക്ക് മുമ്ബ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കേണ്ടതാണെന്നും അവര്‍ പറഞ്ഞു.
100 വയസ്സിന് മുകളിലുള്ള ഒരാള്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഏറെ വൈകിപ്പോയെന്നും വര്‍ഷങ്ങള്‍ക്ക് മുമ്ബ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കേണ്ടതാണെന്നും അവര്‍ പറഞ്ഞു. നല്ല കാലം അക്ഷരം പഠിക്കാതെ കടന്നുപോയതിലുള്ള ദുഃഖം അവര്‍ മറച്ചുവെയ്ക്കുന്നില്ല.
തീര്‍ച്ചയായും അത് എെൻറ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഒരുപാട് മാറ്റങ്ങള്‍ വരുത്തുമായിരുന്നു -കൂട്ടിച്ചേര്‍ക്കുന്നു.110 വയസ്സിനു മുകളില്‍ പ്രായമുള്ള ഞങ്ങളുടെ ഉമ്മയ്ക്ക് ഈ കാര്യം എളുപ്പമല്ലെന്ന് ഞങ്ങള്‍ക്കറിയാം. എന്നാലും കുടുംബത്തിലെ എല്ലാ അംഗങ്ങളും അഭിമാനിക്കുന്ന ഒരു നിമിഷമാണിത്. ഈ വിദ്യാഭ്യാസ കുതിപ്പിന് നേതൃത്വം നല്കുന്ന ഭരണാധികാരിക്ക് കുടുംബം നന്ദി പറഞ്ഞു