തമന്നയുടെ കൈയ്യിൽ കയറിപ്പിടിച്ച് ആരാധകൻ; അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി താരം;ഒടുവിൽ സ്നേഹത്തോടെ ഒപ്പം നിർത്തി ഫോട്ടോയെടുത്ത് ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

Spread the love

സ്വന്തം ലേഖകൻ

തെന്നിന്ത്യയുടെ പ്രിയതാരമാണ് തമന്ന. അടുത്തിടെ താരം കൊല്ലത്ത് എത്തിയിരുന്നു. കട ഉദ്ഘാടനത്തിനെത്തിയതായിരുന്നു തമന്ന. ഇതിനിടെ ഉണ്ടായ ഒരു സംഭവമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കട ഉദ്ഘാടനത്തിന് എത്തിയ തമന്നയെ കാണാൻ നിരവധി പേരാണ് എത്തിയിരുന്നത്. ഇതിനിടയിൽ താരം നടന്നുപോകുന്നതിനിടെയിൽ ഒരു ആരാധകൻ ബാരിക്കേട് ചാടി കടന്നെത്തി താരത്തിന്റെ കൈയിൽ പിടിക്കുകയായിരുന്നു. ആരാധകന്റെ അപ്രതീക്ഷിത നീക്കത്തിൽ താരം ഞെട്ടി. സംഭവത്തിന് പിന്നാലെ ചുറ്റുമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞ് മാറ്റാൻ ശ്രമിച്ചു. എന്നാൽ താരത്തിന്റെ പെരുമാറ്റം കണ്ട് കയ്യടിയ്‌ക്കുകയാണ് സോഷ്യൽ മീഡിയ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താരത്തിനൊപ്പം നിന്ന് ഫോട്ടോ എടുക്കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. വളരെ സ്‌നേഹത്തോടെ തമന്ന ഇതിന് സമ്മതം മൂളുകയായിരുന്നു. ഇഷ്ടക്കേട് കാണിക്കാതെ ആ ആഗ്രഹം സാധിച്ചു കൊടുക്കുന്നതും വീഡിയോയിലുണ്ട്. നിരവധി പേരാണ് തമന്നയെ പ്രശംസിച്ച് രംഗത്തെത്തിയത്. നമ്മുടെ ചില നടിമാർ കണ്ടുപഠിക്കണമെന്നും നല്ല പെരുമാറ്റമാണ് കാഴ്ച വെച്ചതെന്നും ആരാധകർ പറഞ്ഞു. എന്നാൽ യുവാവിന്റെ പെരുമാറ്റം വൻ വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. അനുവാദമില്ലാതെ കൈയിൽ പിടിക്കുന്നത് തെറ്റാണെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലത്തതാണ് നടന്നതെന്നുമുള്ള കമന്റുകളും വീഡിയോയ്‌ക്ക് വരുന്നുണ്ട്.