ആലപ്പുഴയിൽ ഭിന്നശേഷിക്കാരനായ അഞ്ച് വയസുകാരന്റെ മാല കവർന്നു; അംഗൻവാടി ജീവനക്കാരി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: ആലപ്പുഴയിൽ ഭിന്നശേഷിക്കാരനായ അഞ്ച് വയസുകാരന്റെ മാല കവർന്ന അംഗൻവാടി ജീവനക്കാരി അറസ്റ്റിൽ. കുട്ടനാട് നീലംപേരൂർ ചേന്നംപളളി വീട്ടിൽ ശോഭാ സജീവിനെ(49)യാണ് രാമങ്കരി പോലീസ് അറസ്റ്റ് ചെയ്തത്.

കുട്ടനാട് വെളിയനാട് പഞ്ചായത്ത് നാലാം വാർഡ് കുമരങ്കരി കറുത്തേടം വീട്ടിൽ മനു തോമസിന്റെ മകന്റെ സ്വർണ്ണമാലയാണ് അപഹരിച്ചത്. ഒരു പവനിലധികം വരുന്ന സ്വർണ്ണമാലയ്ക്ക് പകരം കുട്ടിയെ വരവുമാല അണിയിച്ചാണ് മോഷണം നടത്തിയത്. കഴിഞ്ഞമാസം 21നായിരുന്നു മോഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരിയിലുള്ള ഗോൾഡ് കവറിങ്ങ് കടയിൽ നിന്ന് സമാന ഫാഷനിലുള്ള മാല വാങ്ങി യഥാർഥ മാലയുടെ നീളം ഒപ്പിച്ചാണ് മോഷണത്തിന് ഉപയോഗിച്ചത്. രാമങ്കരി പോലീസ് ഇൻസ്പെക്ടർ രവി സന്തോഷിന്റെ നേതൃത്വത്തിൽ എസ് ഐമാരായ സഞ്ജീവ് കുമാർ, മുരുകൻ, എ എസ് ഒ മാരായ റിജോ, പ്രേംജിത്ത്,സി പി ഒമാരായ സുബാഷ്, ജിനു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.