Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവല്ല: പത്തനംതിട്ട തിരുവല്ല രാമൻചിറയില്‍ ഹോട്ടലിനു മുന്നില്‍ കൂട്ടത്തല്ല്.

ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളെ ഹോട്ടലില്‍ എത്തിയ മൂന്നുപേര്‍ തുറിച്ചു നോക്കി എന്ന് ആരോപിച്ചാണ് സംഘര്‍ഷം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികള്‍ക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്. മര്‍ദനത്തിനിരയായ ഏഴുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാള്‍ തിരുവല്ലയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

സംഘര്‍ഷം ഉണ്ടായ ഇരുവിഭാഗത്തിലുള്ളവരും ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്നാണ് പുറത്തുവരുന്ന വിവരം. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സംഭവത്തില്‍ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.
സ്ത്രീകളെ തുറിച്ചുനോക്കിയെന്ന പേരില്‍ തുടങ്ങിയ തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു.

തിരുവല്ല രാമൻചിറയിലെ ഹോട്ടലിന് മുന്നില്‍ വ്യാഴാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. ചങ്ങനാശ്ശേരിയില്‍നിന്നെത്തിയ യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് യുവാക്കളെ ആക്രമിച്ചത്