
സ്വന്തം ലേഖകൻ
ആലപ്പുഴ: വീട്ടമ്മയെ ഓടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് വെട്ടുവേനി സജീവ് ഭവനത്തിൽ തങ്കമണി (63) ആണ് മരിച്ചത്. പ്രഭാത നടത്തത്തിനായി പോയതായിരുന്നു തങ്കമണി. കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഓടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു മുകളിൽ ഓടയുടെ പാർശ്വഭിത്തി ഇടിഞ്ഞുവീണ നിലയിലായിരുന്നു.
അതേസമയം എറണാകുളം പാലാരിവട്ടത്തെ ഓടയുടെ സ്ലാബിൽ തട്ടിവീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. പാലാരിവട്ടം സ്വദേശി അജിതയുടെ കയ്യാണ് ഒടിഞ്ഞത്. പാലാരിവട്ടം സിഗ്നൽ ജംഗ്ഷന് സമീപം ഓടയ്ക്ക് മുകളിൽ ഉയർത്തിവച്ച ഹുക്കിൽ തട്ടിയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ മെട്രോ അധികൃതർക്കും കരാറുകാർക്കും എതിരെ വീട്ടമ്മ പൊലീസിൽ പരാതി നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാരിവട്ടം മുതൽ കാക്കനാട് വരെയാണ് ഓവുചാൽ നിർമ്മാണം നടത്തുന്നത്. മെട്രോ നിർമ്മാണത്തിന് മുന്നോടിയായിട്ടാണ് ഓവുചാൽ നിർമ്മിക്കുന്നത്. പലയിടത്തും സ്ലാബ് ഇടാത്തതിനാൽ കാൽയാത്രക്കാർക്ക് അപകട ഭീഷണിയുണ്ട്. പലയിടത്തും സ്ലാബ് ഇടാത്തതിനാൽ കാൽനട യാത്രക്കാർകക്ക് അപകട ഭീഷണിയാണ്.