സ്വന്തം ലേഖകൻ
ആധാര്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് സെപ്റ്റംബര്‍ 30 വരെ സൗജന്യമായി ആധാര്‍ രേഖകള്‍ അപ്ഡേറ്റ് ചെയ്യാം.അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നൽകേണ്ടത്.ആധാറിനായുള്ള എൻറോള്‍മെന്റ് തീയതി മുതല്‍ ഓരോ 10 വര്‍ഷം കൂടുമ്ബോഴും ആധാര്‍ നമ്ബര്‍ ഉടമകള്‍ക്ക്, ഐഡന്റിറ്റി പ്രൂഫും (POI) തെളിവും സമര്‍പ്പിച്ചുകൊണ്ട്, ആധാറില്‍ ഒരു തവണയെങ്കിലും അവരുടെ അനുബന്ധ രേഖകള്‍ അപ്ഡേറ്റ് ചെയ്യാം.
പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിശദാംശങ്ങള്‍ മാറ്റേണ്ട ആവശ്യമാണുള്ളതെങ്കില്‍, തീര്‍ച്ചയായും ഓണ്‍ലൈൻ അപ്‌ഡേറ്റ് സേവനം ഉപയോഗിക്കാം.ബയോമെട്രിക് വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണം.ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയായതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങള്‍ കൃത്യമായിരിക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാത്രമല്ല ആധാര്‍ നമ്ബറുകളുള്ള എല്ലാ വ്യക്തികളും എൻറോള്‍മെന്റ് തിയതി മുതല്‍ 10 വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാൻ യുണീക്ക്ഐ
ഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ബാങ്ക് അക്കൗണ്ടുകള്‍ എടുക്കാനും, സര്‍ക്കാര്‍ സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുള്‍പ്പെടെ എന്തിനും ഏതിനും ആധാര്‍ നിര്‍ബന്ധമാണ്.മൈ ആധാര്‍ എന്ന പോര്‍ട്ടല്‍ മാത്രമാണ് സൗജന്യ സേവനം നല്‍കുന്നത്. നേരിട്ട് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ 50 രൂപ ഫീസ് ഈടാക്കും.