video
play-sharp-fill

ഇളം പച്ച, വെള്ള, റോസ്, ചന്ദന നിറം എന്നിവയോടൊപ്പം ഇളം തളിരിലയുടെ നിറം കൂടി…..! പ്രധാനമന്ത്രിക്ക് കേരളത്തിന്‍റെ ഓണക്കോടി കണ്ണൂരിൻ്റെ കൈത്തറിയില്‍; ഒരുങ്ങുന്നത് പാലാക്കാരിയുടെ ഡിസൈനിങ്ങിൽ

ഇളം പച്ച, വെള്ള, റോസ്, ചന്ദന നിറം എന്നിവയോടൊപ്പം ഇളം തളിരിലയുടെ നിറം കൂടി…..! പ്രധാനമന്ത്രിക്ക് കേരളത്തിന്‍റെ ഓണക്കോടി കണ്ണൂരിൻ്റെ കൈത്തറിയില്‍; ഒരുങ്ങുന്നത് പാലാക്കാരിയുടെ ഡിസൈനിങ്ങിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിക്കാനായി കേരളത്തിന്‍റെ ഓണക്കോടി ഒരുങ്ങുന്നു.

കൈത്തറിയില്‍ നെയ്തെടുക്കുന്ന കുര്‍ത്തയാണ് മോദിയ്ക്ക് കേരളം ഔദ്യോഗികമായി നല്‍കുന്ന ഓണക്കോടി.
കണ്ണൂരിലെ ലോകനാഥ് സഹകരണ നെയ്ത്തുസംഘമാണ് വസ്ത്രത്തിനായുള്ള തുണി തയാറാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘത്തിലെ കെ. ബിന്ദു എന്ന നെയ്ത്ത് തൊഴിലാളിയാണ് ഈ വിവിഐപി കുര്‍ത്തയ്ക്കുള്ള തുണി നെയ്തെടുക്കുന്നത്. ഇളം പച്ച, വെള്ള, റോസ്, ചന്ദന നിറം എന്നിവയോടൊപ്പം ഇളം തളിരിലയുടെ നിറം കൂടി ഒത്തുചേര്‍ന്നു കുത്തനെ വരയോടു കൂടിയ ഡിസൈനിലാണ് കുര്‍ത്ത തയാറാക്കുന്നത്.

പാലക്കാട് കൊടുമ്പ് കൈത്തറി സൊസൈറ്റിക്കു കീഴിലുള്ള കൊടുമ്പ് ക്ലസ്റ്ററിലെ ഡിസൈനര്‍ അഞ്ജു ജോസിന്റെ നേതൃത്വത്തിലാണ് വസ്ത്രം രൂപകല്പന ചെയ്തത്. കോട്ടയം പാലാ രാമപുരം സ്വദേശിയായ അഞ്‍ജു കണ്ണൂര്‍ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയില്‍ നിന്നു ബി.ഡെസ്. ടെക്സ്റ്റൈല്‍ ഡിസൈനിങ് ബിരുദം നേടിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഹാൻഡ്‍ലൂം ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ (എൻ.എച്ച്‌.ഡി.പി.) കീഴില്‍ പ്രോജക്‌ട് ചെയ്യുന്ന അഞ്ജു കൊടുമ്പ് ഹാൻഡ്‍ലൂം ക്ലസ്റ്ററിന്റെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്.