
സ്വന്തം ലേഖിക
തിരുവനന്തപുരം: നാളെ മുതല്‍ നിയമസഭാ സമ്മേളനം തുടങ്ങുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേക്കാണ്.
വിവാദങ്ങള്‍ നിറഞ്ഞ ഇക്കാലയളവില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കാര്യമായൊന്നും മിണ്ടിയിട്ടില്ല. മാധ്യമങ്ങളെ കണ്ടിട്ടു തന്നെ അഞ്ച് മാസങ്ങളോളമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരുകാലത്ത് ദിവസവും വാര്‍ത്തസമ്മേളനം വിളിച്ചിരുന്ന ആ പഴയ പിണറായി അല്ല ഇപ്പോഴത്തേത്. അതിനൊന്നും അദ്ദേഹത്തിന് ഇപ്പോള്‍ താല്‍പ്പര്യമില്ല. തനിക്ക് ഇഷ്ടമുള്ളപ്പോള്‍ പ്രതികരിക്കും എന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ശൈലി.
അതുകൊണ്ട് തന്നെ വിവാദങ്ങളില്‍ ഒന്നും മിണ്ടാതിരിക്കുന്ന പിണറായിയെ കൊണ്ട് ഉരിയാടിക്കാൻ തന്നെ തീരുമാനിച്ചാണ് പ്രതിപക്ഷം നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന് എത്തുന്നത്. 12 ദിവസം മാത്രമേ ചേരുന്നുള്ളൂവെങ്കിലും നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനം അറിയാൻ കാത്തിരിക്കുന്നത് ഒട്ടേറെ വിവാദ വിഷയങ്ങളിലെ സര്‍ക്കാര്‍ നിലപാടാണ്.
കഴിഞ്ഞ 6 മാസമായി പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്നതല്ലാതെ വാര്‍ത്താ സമ്മേളനങ്ങളിലോ സംവാദങ്ങളിലോ പങ്കെടുക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടുകളാണ് ഇതില്‍ മുഖ്യം. മിത്ത് വിവാദം, പൊലീസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, തുടര്‍ച്ചയായ ഗുണ്ടാ ആക്രമണങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, മൈക്ക് വിവാദം, ഏക വ്യക്തിനിയമം തുടങ്ങിയവയൊക്കെ നിയമസഭയില്‍ അടിയന്തര പ്രമേയങ്ങളായോ ചോദ്യങ്ങളായോ സബ്മിഷനായോ വരും. മിക്ക വിഷയങ്ങളിലും മുഖ്യമന്ത്രിയാണു മറുപടി പറയേണ്ടി വരിക.