യു കെയില്‍ നാശം വിതച്ച് ആന്റോണി കൊടുങ്കാറ്റും ശക്തമായ മഴയും; എങ്ങും വൈദ്യൂതി വിഛേദിക്കപ്പെട്ടു; കാറുകള്‍ വെള്ളത്തിലൊഴുകിപ്പോയി; നിരവധി പേരെ താമസസ്ഥലങ്ങളില്‍ നിന്നും മാറ്റി; വിതച്ചത് കനത്ത ദുരിതങ്ങള്‍…..!

Spread the love

സ്വന്തം ലേഖിക

ലണ്ടൻ: ശനിയാഴ്‌ച്ച വൈകിട്ട് യു കെയില്‍ ആകെ വീശിയടിച്ച ആന്റോണി കൊടുങ്കാറ്റ് വിതച്ചത് കനത്ത ദുരിതങ്ങള്‍.

കൂട്ടത്തില്‍ ശക്തമായ മഴയും കൂടിയെത്തിയതോടെ നിരവധി പേരെ താമസസ്ഥലങ്ങളില്‍ നിന്നും ഒഴിപ്പിക്കേണ്ടതായി വന്നു. മെറ്റ് ഓഫീസ് ആമ്പര്‍ വാര്‍ണിങ് പുറപ്പെടുവിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിടാവശിഷ്ടങ്ങളും മറ്റും പറന്നു വീഴാൻ സാധ്യതയുള്ളതിനാല്‍, പരിക്കെല്‍ക്കാനുള്ള സാധ്യതയും മുന്നറിയിപ്പില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കനത്ത പേമാരിയില്‍ പലയിടങ്ങലിലും ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതായി വന്നപ്പോള്‍ ചെറു ദ്വീപുകള്‍ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞു.

ഡെവണിലെ ബെറി ഹെഡില്‍ മണിക്കൂറില്‍ 78 മൈല്‍ വരെയാണ് കാറ്റ് വേഗത കൈവരിച്ചത്. കനത്ത മഴയില്‍ വെള്ളപ്പൊക്കം ഉണ്ടായതോടെ നോര്‍ത്ത് യോര്‍ക്ക്ഷയറില്‍ പലരേയും അവരുടെ വീടുകളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചു.

പ്രളയത്തില്‍ കാറുകള്‍ ഒഴുകിപ്പോകുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ലോഫ്ടസ് ആൻഡ് കാര്‍ലിൻ ഹൗവില്‍ നിരവധി പേരെ മാറ്റിത്താമസിപ്പിച്ചതായി ക്ലീവ്ലാൻഡ് പൊലീസ് അറിയിച്ചു.

അഗ്‌നിശമന സേനയും ലോക്കല്‍ അഥോറിറ്റിയൂം അവരുടെ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. ആ ഭാഗങ്ങളില്‍ താമസിക്കുന്നവരോട് ആവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും, അപകടകരങ്ങളായ സാഹസനഗളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ക്ലീവ്ലാൻഡ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.