play-sharp-fill
സര്‍വത്രനാശം…! വിളകള്‍ നശിപ്പിച്ച്‌ വന്യമൃഗങ്ങള്‍; കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം  രൂക്ഷം; മുണ്ടക്കയം, എരുമേലി, കൂട്ടിക്കല്‍, കോരുത്തോട് മേഖലകളിൽ ജനങ്ങള്‍ ജീവിതം മുന്നോട്ടുനയിക്കുന്നത് ഭീതിയോടെ

സര്‍വത്രനാശം…! വിളകള്‍ നശിപ്പിച്ച്‌ വന്യമൃഗങ്ങള്‍; കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷം; മുണ്ടക്കയം, എരുമേലി, കൂട്ടിക്കല്‍, കോരുത്തോട് മേഖലകളിൽ ജനങ്ങള്‍ ജീവിതം മുന്നോട്ടുനയിക്കുന്നത് ഭീതിയോടെ

സ്വന്തം ലേഖിക

കോട്ടയം: കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ മലയോരകര്‍ഷകര്‍ക്ക് അത്രയേറെ നഷ്ടമാണ് വരുത്തുന്നത്.


വന്യമൃഗങ്ങള്‍ കൃഷി ചവിട്ടിമെതിക്കുമ്പോള്‍ മലയോരജനത സര്‍വതും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ജില്ലയുടെ കിഴക്കൻ മലയോര മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം സമീപപാകാലത്താണ് രൂക്ഷമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയം, എരുമേലി, കൂട്ടിക്കല്‍, കോരുത്തോട് തുടങ്ങിയ ഇടങ്ങളില്‍ ജനങ്ങള്‍ ഭീതിയോടെയാണ് ജീവിതം മുന്നോട്ടുനയിക്കുന്നത്. പുലി, കാട്ടുപന്നി, കാട്ടുപോത്ത്, ആന, മുള്ളൻപന്നി, കുറുനരി, കാട്ടുമാക്കൻ തുടങ്ങിയവയുടെ ശല്യം അതിരൂക്ഷമാണ്.

വിളകള്‍ എല്ലാം തന്നെ തൈ പരുവത്തില്‍ ത്തന്നെ ഇവ നശിപ്പിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. കടം വാങ്ങിയും പണയംവച്ചും മറ്റുമാണ് കൃഷിക്കുള്ള പണം കര്‍ഷകര്‍ കണ്ടെത്തുന്നത്.

വന്യമൃഗശല്യം രൂക്ഷമായതോടെ മുടക്കിയ പണമത്രയും പാഴായിപ്പോകുകയാണെന്നും കര്‍ഷകര്‍ സങ്കടപ്പെടുന്നു. രാത്രി കാലങ്ങളിലാണ് മൃഗങ്ങള്‍ ഏറെയും കാടിറങ്ങുന്നത്.

വാഴ, റബര്‍, തെങ്ങ്, തുടങ്ങിയ വിളകളും നശിപ്പിക്കപ്പെടുകയാണ്. തിരിച്ചുവയ്ക്കാൻ പോലും കഴിയാത്ത തരത്തിലാണ് പന്നികള്‍ തൈകള്‍ നശിപ്പിക്കുന്നത്.