പാമ്പാടിയിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് റോഡരികിലെ മതിലിലേയ്ക്ക് ഇടിച്ചു കയറി അപകടം ; അപകടത്തിൽപെട്ടത് പാമ്പാടി അയർക്കുന്നം ,മെഡിക്കൽ കോളേജ് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്; അപകടത്തിൽ 11 പേർക്ക് പരിക്ക് ; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പാമ്പാടിയിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് റോഡരികിലെ മതിലിലേയ്ക്ക് ഇടിച്ചു കയറി. പാമ്പാടി അയർക്കുന്നം ,മെഡിക്കൽ കോളേജ് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സാണ് അപകടത്തിൽപെട്ടത്

ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്. എതിർ ദിശയിൽ നിന്നും അലക്ഷ്യമായി വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാൻ വാഹനം വെട്ടിച്ചു മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ നാട്ടുകാർ പാമ്പാടി താലുക്ക് ആശുപത്രിയിൽ എത്തിച്ചു. പാമ്പാടി പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

 

അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. കൂരോപ്പടക്ക് സമീപം മൂങ്ങാക്കുഴിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ പുഷ്പ (48), നിഷ (36), മറിയാമ്മ (49), അലക് നൗ (30), നൂറബിൾ ഇസ്ലാം (30), അസിപുൽ (30), റോണ (38), പൊടിമോൻ (40), മുരളീധരൻ നായർ (63), സോമിനി (40), ബഹ്ധൂർ എന്നിവർക്കാണ് പരിക്കേറ്റത്.