
സ്വന്തം ലേഖകൻ
തൃശൂർ: വീട്ടമ്മയുടെ നഗ്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. തൃശ്ശൂര്‍ ആനക്കല്ല് സ്വദേശി അഭിലാഷ് (34) ആണ് പിടിയിലായത്. പ്രതി കാരമൽ വെഡിംഗ് എന്ന പേരിൽ ആനക്കല്ലിൽ ഒരു സ്റ്റുഡിയോ നടത്തി വരികയാണ്.
മൂന്ന് വർഷം മുൻപാണ് പ്രതി വീട്ടമ്മയുമായി ഫേസ്ബുക്കിൽ സൗഹൃദം സ്ഥാപിച്ചത്. ഈ സൗഹൃദം മുതലെടുത്ത പ്രതി വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങൾ അവരറിയാതെ പകർത്തുകയായിരുന്നു. ശേഷം ഈ ദൃശ്യങ്ങൾ കാണിച്ച് വീട്ടമ്മയെ ഇയാൾ കുറച്ചു കാലമായി ഭീഷണിപ്പെടുത്തുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒടുവിൽ ഭീഷണി സഹിക്കവയ്യാതെ വീട്ടമ്മ ഭർത്താവിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് ഇവർ പോലീസിൽ പരാതിപ്പെട്ടത്. ഇയാളിൽ നിന്നും ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്ക് കളും പെൻഡ്രൈവുകളും പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.