കോവിഡ് കിറ്റിന് വ്യാപാരികൾക്ക് നല്കാനുള്ള പത്തുമാസത്തെ കമ്മീഷൻതുക ഉടൻ നല്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടും ഫലമില്ല; ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നതിൽ ആശങ്കയിലായി കോട്ടയത്തെ റേഷൻ വ്യാപാരികൾ
സ്വന്തം ലേഖകൻ
കോട്ടയം: ഇത്തവണത്തെ ഓണം പടിവാതില്‍ക്കലെത്തിയെങ്കിലും പഴയ കിറ്റിന്റെ കമ്മിഷൻ സുപ്രീം കോടതി പറഞ്ഞിട്ടും ഇതുവരെ റേഷൻ വ്യാപാരികള്‍ക്ക് കിട്ടിയില്ല. കൊവിഡ് കാലത്തുള്‍പ്പെടെ 12 മാസം കിറ്റ് വിതരണം ചെയ്തതില്‍ രണ്ട് മാസത്തെ തുക മാത്രമാണ് വിതരണം ചെയ്തത്. 2020 ഏപ്രിലിലാണ് കിറ്റ് വിതരണം ആരംഭിച്ചത്. കിറ്റ് ഒന്നിന് കമ്മീഷനായി 15 രൂപ വ്യാപാരികള്‍ ആവശ്യപ്പെട്ടപ്പോള്‍ ഏഴ് രൂപ ആയിരുന്നു ആദ്യം നല്‍കിയത്. പിന്നീട് അഞ്ച് രൂപയായി കുറച്ചു. എന്നിട്ടും പണം നല്‍കിയില്ല.
ഇക്കുറിയും കുറച്ചു പേര്‍ക്ക് റേഷൻ കടകള്‍ വഴി കിറ്റുണ്ടാകുമെന്ന് ഉറപ്പായിട്ടും പത്ത് മാസത്തെ കമ്മിഷൻ എന്നു കിട്ടുമെന്ന് ഒരുപിടിയുമില്ല റേഷൻ വ്യാപാരികള്‍ക്ക്. അതേസമയം വെള്ളക്കാര്‍ഡുകാരുടെ അരി വിഹിതം രണ്ട് കിലോയായി കുറച്ചതും വ്യാപാരികളെ ബാധിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഡ് പ്രതിസന്ധിക്കാലത്ത് കിറ്റ് റേഷൻ കടക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയത്. നിരന്തരമായുള്ള കാര്‍ഡ് ഉടമകളുടെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനൊപ്പം ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റ് സൂക്ഷിക്കാൻ പലരും പ്രത്യേകം കടമുറികള്‍ വാടകയ്ക്ക് എടുക്കേണ്ടിയുംവന്നു. വാടക തുകപോലും കൈയില്‍ നിന്നു നല്‍കി.
കഴിഞ്ഞ വര്‍ഷവും ഓണക്കിറ്റ് വിതരണം ചെയ്യുന്ന വേളയില്‍ വ്യാപാരികള്‍ പ്രതഷേധവുമായി വന്നിരുന്നുവെങ്കിലും നടപടിയൊന്നമുണ്ടായിരുന്നില്ല. തുടര്‍ന്ന് വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. എന്നാല്‍, അപ്പീലുമായി സര്‍ക്കാര്‍ സുപ്രീകോടതിയെ സമീപിച്ചു. സുപ്രീംകോടതി വ്യാപാരികള്‍ക്ക് അനുകുലമായി വിധിക്കുകയും ഉടൻ പണം നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നുവെങ്കിലും പണം മാത്രം ലഭിച്ചില്ല.
ജില്ലയില്‍ ആകെ കടകള്‍ 997
നല്‍കാനുള്ളത് 3.30 കോടി