വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; പാലാ സ്വദേശിയായ യുവാവിന്റെ പരാതിയെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പോലീസ് പിടിയിൽ. എറണാകുളം കുന്നത്ത് നാട് പാങ്ങോട് ഭാഗത്ത് പുളിയാനിക്കൽ വീട്ടിൽ ജോർജ് വർഗീസ് (42) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പാലാ സ്വദേശിയായ യുവാവിൽ നിന്നും ചെക്ക് റിപ്പബ്ലിക് എന്ന രാജ്യത്ത് ജോലി നൽകാമെന്ന് പറഞ്ഞ് പലതവണയായി 5,50,000 രൂപ തട്ടിയെടുത്തതിനുശേഷം ജോലി നൽകാതെ കബളിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിന്റെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ഇയാളെ പിടികൂടുകയുമായിരുന്നു.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ ബിനു വി.എൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.