റിട്ട. എസ്ഐയുടെ വീടിനുനേരേ അജ്ഞാത സംഘത്തിന്റെ ആക്രമണം; മൂന്നു ബൈക്കുകളിൽ ആയുധങ്ങളുമായെത്തിയ സംഘം വീടിന്റെ മുന്നിലുണ്ടായിരുന്ന കാറും ബൈക്കും അടിച്ചു തകര്‍ത്തു; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: റിട്ട. എസ്ഐയുടെ വീടിനുനേരേ അജ്ഞാത സംഘത്തിന്റെ ആക്രമണം. നെയ്യാറ്റിന്‍കരയിൽ റിട്ട. എസ്ഐ അനില്‍കുമാറിന്റെ അമരവിളയിലെ വീടിനു നേരേയാണ് ആക്രമണമുണ്ടായത്.
മൂന്നു ബൈക്കുകളിലായാണ് അക്രമിസംഘം എത്തിയതെന്നാണ് നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ആയുധധാരികളായ അക്രമിസംഘം വീടിന്റെ മുന്നിലുണ്ടായിരുന്ന കാറും ബൈക്കും അടിച്ചു തകര്‍ത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുറത്തെ ബഹളം കേട്ടാണ് അനില്‍കുമാറും ഭാര്യയും മക്കളും ഉണര്‍ന്നത്. അനില്‍കുമാര്‍ പുറത്തേക്കിറങ്ങാൻ ശ്രമിച്ചെങ്കിലും ആയുധധാരികളായ അക്രമികളെ ഭയന്ന് വീട്ടുകാര്‍ അദ്ദേഹത്തെ വാതില്‍ തുറക്കാന്‍ അനുവദിച്ചില്ല.
നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന്, വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.