video
play-sharp-fill

Saturday, May 24, 2025
HomeMainപുതിയ ട്രിക്ക് ഏറ്റു!12 രൂപ വിലയുള്ള ചായക്ക് 200 രൂപ വിലയുള്ള തക്കാളി ഫ്രീ; ചായക്കടയില്‍...

പുതിയ ട്രിക്ക് ഏറ്റു!12 രൂപ വിലയുള്ള ചായക്ക് 200 രൂപ വിലയുള്ള തക്കാളി ഫ്രീ; ചായക്കടയില്‍ തിരക്കോട് തിരക്ക്

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ :ചെന്നൈയിൽ 12 രൂപ വിലയുള്ള ചായക്ക് 200 രൂപ വിലയുള്ള തക്കാളി ഫ്രീയായി നൽകി ചായക്കട ഉടമ.പൊലീസിന്‍റെയും ബൗണ്‍സര്‍മാരുടെയും കാവലിലാണ് ചായ വിൽപ്പന. തക്കാളിക്ക് വില കൂടി നിൽക്കുന്ന ഈ സാഹചര്യത്തിൽ 12 രൂപയുടെ ചായക്കൊപ്പം 200 രൂപയുടെ തക്കാളി സൗജന്യം എന്ന നമ്പർ ഏതായാലും ഏറ്റു. ചായക്കടയിൽ ഇപ്പോൾ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

ചെന്നൈ കൊളത്തൂര്‍ ഗണപതി റാവു സ്ട്രീറ്റിലെ വീ ചായ് ചായക്കടയിലാണ് വി ഐ പി ചായ വില്‍പന. വൈകീട്ട് നാലിനേ ചായവില്‍പ്പന തുടങ്ങൂ. പക്ഷേ ഒരു മണിക്കൂര്‍ മുന്‍പേ നൂറോളം പേര്‍ ടോക്കണും വാങ്ങി ക്യൂവിലുണ്ടാകും. ചായ സ്പെഷ്യല്‍ ആയതുകൊണ്ടല്ല ഈ തിരക്ക് , കാരണം മറ്റൊന്നാണ്. തക്കാളി വില 200 തൊട്ടതോടെയാണ് കടയുടമ ആരും വീണും പോകുന്ന ഓഫര്‍ വച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

300 പേര്‍ക്ക് ഒരു ഗ്ലാസ് ചായക്കൊപ്പം ഒരു കിലോ തക്കാളി ഫ്രീ. ചായക്കട ഉടമ ഡേവിഡ് മനോഹറാണ് ആളുകളെ ആകര്‍ഷിക്കാൻ കൈപൊള്ളുന്ന ഓഫര്‍ മുന്നോട്ടുവെച്ചത്. അതോടെ തിരക്കായി, ആളായി, ബഹളമായി. തിരക്ക് കൂടിയതോടെ ടോക്കണ്‍ സമ്ബ്രദായവും ഏര്‍പ്പെടുത്തി. ടോക്കണ്‍ ചായയുടെ പേരിലെങ്കിലും തക്കാളി കിട്ടിയാല്‍ ചായ എടുക്കാൻ പലരും മറക്കും. തക്കാളിക്കായി ഓട്ടോ പിടിച്ചും ആള് വന്നതോടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസും ബൗണ്‍സര്‍മാരും വരെ ഇറങ്ങി. തമിഴ്നാട്ടില്‍ തല്‍ക്കാലം ഇതിലും വലിയ ഓഫര്‍ സ്വപ്നങ്ങളില്‍ മാത്രമാണെന്നാണ് പറയുന്നത്.

അതേസമയം, രാജ്യത്ത് തക്കാളി വില മുകളിലോട്ടുതന്നെയാണ്. ദില്ലിയില്‍ തക്കാളി വില വീണ്ടും കിലോഗ്രാമിന് 250 രൂപയായി ഉയര്‍ന്നു. 220 രൂപയ്ക്കാണ് മൊത്ത വ്യാപാരം നടക്കുന്നത്. ചില്ലറ വിപണിയില്‍ 250 ലേക്കെത്തിയിട്ടുണ്ട് വില. മദര്‍ ഡയറി ഒരു കിലോ തക്കാളി വില്‍ക്കുന്നത് 259 രൂപയ്ക്കാണ്. വരും ദിവസങ്ങളില്‍ തക്കാളി വില കിലോഗ്രാമിന് 300 രൂപ വരെ ഉയരുമെന്ന് മൊത്തവ്യാപാരികള്‍ പറഞ്ഞതായി വാര്‍ത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments