video
play-sharp-fill

പുതുപ്പള്ളിയിൽ ബിജെപിയുടെ സ്ഥാനാർത്ഥി അനിൽ ആന്റണിയോ? ആത്മാർത്ഥ സുഹൃത്തുക്കളുടെ മക്കൾ അങ്കതട്ടിലേക്കോ ? പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ക​ടു​ത്ത രാ​ഷ്ട്രീയ​ അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ന്നു

പുതുപ്പള്ളിയിൽ ബിജെപിയുടെ സ്ഥാനാർത്ഥി അനിൽ ആന്റണിയോ? ആത്മാർത്ഥ സുഹൃത്തുക്കളുടെ മക്കൾ അങ്കതട്ടിലേക്കോ ? പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ക​ടു​ത്ത രാ​ഷ്ട്രീയ​ അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ന്നു

Spread the love

സ്വന്തം ലേഖകൻ

കോ​ട്ട​യം: പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ അഭ്യൂഹങ്ങൾക്കൊണ്ട് നിറയുന്നു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ൻ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തി​നി​ടെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​ൻ അ​നി​ൽ ആ​ന്‍റ​ണി​ ബി.​ജെ.​പി സ്ഥാനാർത്ഥിയായി രം​ഗത്തുവരുമെന്ന് സൂചന. സി.​പി.​എം നേ​താ​ക്ക​ളു​ടെ സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റു​ക​ളും ചർച്ചയാകുന്നു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 11,000ത്തി​ല​ധി​കം വോ​ട്ട്​ നേ​ടി​യി​രു​ന്നു ബി.​ജെ.​പി . അ​നി​ൽ വ​ന്നാ​ൽ അ​തി​ൽ കൂ​ടു​ത​ൽ വോ​ട്ട്​ നേടിയെടുക്കുക എന്നതാണ്​ ബി.​ജെ.​പി ല​ക്ഷ്യം. മ​ക്ക​ള്‍ രാ​ഷ്ട്രീ​യ​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളു​ടെ മ​ക്ക​ള്‍ മ​ണ്ഡ​ല​ത്തി​ൽ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​മോ എ​ന്ന ചോ​ദ്യ​മാ​ണ്​ സി.​പി.​എ​മ്മി​ലെ ചി​ല ഉ​ന്ന​ത​ർ ഉ​ന്ന​യി​ക്കു​ന്ന​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ പു​തു​പ്പ​ള്ളി ക​ടു​ത്ത രാ​ഷ്ട്രീ​യ ചൂ​ടി​ലേ​ക്കാ​ണെ​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളാ​യാ​ണ്​ നല്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group