തിരുവല്ലയിൽ അരുംകൊല; മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട ; തിരുവല്ലയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തി. തിരുവല്ല പരുമല കൃഷ്ണവിലാസം സ്കൂളിനു സമീപം ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി (78), ഭാര്യ ശാരദ (68) എന്നിവരെയാണ് വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇവരുടെ മകൻ കൊച്ചുമോനാണു (അനിൽകുമാർ–50) കൊലപ്പെടുത്തിയതെന്നു സൂചന. മകനെ പൊലീസ് കസ്റ്റയിലെടുത്തു. ‌കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെയുള്ളവ അന്വേഷിക്കുകയാണെന്നു പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group