പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; സ്കൂൾ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സ്കൂൾ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. കണ്ണൂർ നഗരത്തിലെ ഒരു സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ വാരംകടവ് സ്വദേശി കാസി(73)മിനെയാണ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ ടൗൺ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ നേരത്തെയെത്തിയ പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയോട് ഇയാൾ മോശമായി സംസാരിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെൺകുട്ടി സ്കൂളിലെ അധ്യാപകരോട് പരാതിപ്പെടുകയും സ്കൂൾ അധികൃതർ കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന്, തിങ്കളാഴ്ച വൈകിട്ടാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ താത്കാലിക സെക്യൂരിറ്റി ജീവനക്കാരനാണ് കാസിം.
Third Eye News Live
0