
‘ഓപ്പറേഷൻ ഫോസ്കോസ്’; സംസ്ഥാനത്ത് ഇന്ന് മുതൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന ; ലൈസൻസിന് പകരം, രജിസ്ട്രേഷൻ മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തുകയാണ് ലക്ഷ്യം; ഇത്തരത്തിൽ രജിസ്ട്രേഷൻ ഉപയോഗിച്ച് മാത്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളും !!!
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ വ്യാപക പരിശോധന നടത്തും. ഓപ്പറേഷൻ ഫോസ്കോസ് എന്ന പേരിൽ ലൈസൻസ് ഡ്രൈവാണ് സംഘടിപ്പിക്കുന്നത്. ലൈസൻസിന് പകരം, രജിസ്ട്രേഷൻ മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താനാണ് ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്.
ഇത്തരത്തിൽ രജിസ്ട്രേഷൻ ഉപയോഗിച്ച് മാത്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികളും സ്വീകരിക്കുന്നതാണ്. അതേസമയം, ഏതെങ്കിലും തെറ്റിദ്ധാരണയുടെ പേരിൽ രജിസ്ട്രേഷൻ എടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കൂടി ലൈസൻസിലേക്ക് കൊണ്ടുവരാനും ഭക്ഷ്യസുരക്ഷാ വകുപ്പ് ലക്ഷ്യമിടുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ചെറിയ കച്ചവടക്കാർക്ക് മാത്രമാണ് രജിസ്ട്രേഷൻ ഉപയോഗിച്ച് കടകൾ പ്രവർത്തിപ്പിക്കാനുള്ള അനുമതിയുള്ളൂ. വലിയ കടകൾ നിർബന്ധമായും ലൈസൻസ് നേടേണ്ടതാണ്. നിലവിൽ, ഭക്ഷ്യസുരക്ഷ ലൈസൻസ് നേടാനുള്ള നടപടിക്രമങ്ങൾ കൂടുതൽ സുതാര്യവും, എളുപ്പത്തിലുമാക്കിയിട്ടുണ്ട്.
ലൈസൻസിനായി അപേക്ഷിക്കുന്നവർ, കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ അവരുടെ തന്നെ ഉപയോഗത്തിലുള്ള ടെലിഫോൺ നമ്പറും, ഇ-മെയിൽ വിലാസവും നൽകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ലൈസൻസുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവിധ ഘട്ടങ്ങളിൽ ഉപഭോക്താക്കളുടെ ഇ-മെയിലിലേക്കും ഫോൺ നമ്പറിലേക്കും സന്ദേശമായി എത്തുന്നതാണ്.