
പത്തനംതിട്ട കോന്നിയില്‍ രക്തം വാര്‍ന്ന നിലയില്‍ റോഡരികിൽ യുവാവിന്റെ മൃതദേഹം; സമീപത്തെ കെട്ടിടത്തിന് മുകളില്‍നിന്ന് കാൽവഴുതി വീണ് മരിച്ചതാകാം എന്ന് പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ
പത്തനംതിട്ട: കോന്നിയില്‍ 43-കാരനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കോന്നിയില്‍ ഹോട്ടല്‍ നടത്തിവരുന്ന അഭിലാഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തെ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരിച്ചതാകാമെന്ന് പ്രാഥമിക നിഗമനം. തിങ്കഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇയാളെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്.
തല തറയിലിടിച്ച് രക്തം വാര്‍ന്ന നിലയില്‍ മേല്‍മുണ്ടില്ലാതെ മൃതദേഹം റോഡില്‍ മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു. റോഡിനോട് ചേര്‍ന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു അഭിലാഷ് താമസിച്ചിരുന്നത്. മുകള്‍നിലയില്‍നിന്ന് കാല്‍വഴുതി വീണതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് പ്രാഥമികാന്വേഷണം നടത്തി. ബന്ധുക്കളുടെയടക്കം മൊഴിരേഖപ്പെടുത്തി. കഴിഞ്ഞദിവസം രാത്രി മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു അഭിലാഷ് കെട്ടിടത്തിലേക്ക് കയറിപ്പോയതെന്ന് അമ്മ മൊഴിനല്‍കി.
കോന്നി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. രാവിലെ 6.45-ഓടെ മൃതശരീരം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 11 മണിയോടെ ഇന്‍ക്വസ്റ്റ്, പോസ്റ്റമോര്‍ട്ടം നടപടികളിലേക്ക് കടക്കും.