
ശാസ്ത്ര ലോകത്ത് വീണ്ടും നേട്ടം കൈവരിച്ച് ഇന്ത്യ ; പിഎസ്‌എല്‍വി സി 56 വിക്ഷേപിച്ചു : സിംഗപ്പൂരിന്റെ 7 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക്
സ്വന്തം ലേഖകൻ
ശ്രീഹരിക്കോട്ട: ശാസ്ത്ര ലോകത്ത് വീണ്ടും നേട്ടം കൈവരിച്ച് ഇന്ത്യ. പിഎസ്‌എല്‍വി സി 56 വിക്ഷേപിച്ചു. ചന്ദ്രയാൻ -3 വിക്ഷേപണത്തിന് പിന്നാലെയാണ് പുതിയ ഈ നേട്ടം കൂടി കൈവരിക്കാൻ ഒരുങ്ങിയത്. രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരുന്നു വിക്ഷേപണം.
സിംഗപ്പൂരിലെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഡിഎസ്ആറും, 6 ചെറിയ ഉപഗ്രഹങ്ങളുമടക്കം ആകെ 7 ഉപകരണങ്ങളാണ് ഒറ്റയടിക്ക് വിക്ഷേപിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിംഗപ്പൂര്‍ ഡിഫൻസ് സ്പേസ് ആൻഡ് ടെക്നോളജി ഏജൻസിയുടെ DS-SAR ഉപഗ്രഹമാണ് പ്രധാനപ്പെട്ടത്. 352 കിലോഗ്രാം ഭാരമുണ്ട് ഈ റഡാര്‍ ഉപഗ്രഹത്തിന്. മറ്റ് ആറ് ഉപഗ്രഹങ്ങളില്‍ രണ്ടെണ്ണം മൈക്രോ സാറ്റലൈറ്റുകളും നാലെണ്ണം നാനോ സാറ്റുകളുമാണ്.
ഇരുപത്തിനാല് കിലോഗ്രാം ഭാരമുള്ള ആര്‍ക്കേഡ്, 23 കിലോഗ്രാം ഭാരമുള്ള വെലോക്സ് എഎം, നാല് കിലോഗ്രാം മാത്രം ഭാരമുള്ള സ്കൂബ് ടു, എന്നീ ഉപഗ്രഹങ്ങള്‍ സിംഗപ്പൂര്‍ സാങ്കേതിക സര്‍വകലാശാലയുടേതാണ്. സിംഗപ്പൂര്‍ ദേശീയ സര്‍വകലാശാലയുടേതാണ് ഗലാസിയ രണ്ട് എന്ന ഉപഗ്രഹം.
നു സ്പേസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്ബനിയുടെ നു ലിയോണും, അലേന പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡിന് ഓര്‍ബ് 12 സ്ട്രൈഡറുമാണ് മറ്റ് ഉപഗ്രഹങ്ങള്‍. വിക്ഷേപണം കഴിഞ്ഞ് ഇരുപത്തിയൊന്ന് മിനുട്ട് പിന്നിടുമ്പോഴായിരിക്കും പ്രധാന ഉപഗ്രഹമായ ഡിഎസ് സാര്‍ റോക്കറ്റില്‍ നിന്ന് വേര്‍പ്പെടുക.
ഇരുപത്തിനാല് മിനുട്ട് കഴിയുമ്പോഴേക്കും അവസാന ചെറു ഉപഗ്രഹവും വേര്‍പ്പെടും. എത്ര തുകയ്ക്കാണ് എൻസില്‍ വിക്ഷേപണ കരാര്‍ ഏറ്റെടുത്തത് എന്ന് വെളിപ്പെടുത്തിയിട്ടില്ല.