play-sharp-fill
കാപ്പാ ചുമത്തി; കൈപ്പുഴ സ്വദേശിയായ 62- കാരനെ ജില്ലയില്‍ നിന്നും നാടുകടത്തി

കാപ്പാ ചുമത്തി; കൈപ്പുഴ സ്വദേശിയായ 62- കാരനെ ജില്ലയില്‍ നിന്നും നാടുകടത്തി

സ്വന്തം ലേഖകൻ 

കോട്ടയം : കൈപ്പുഴ മുണ്ടയ്ക്കൽ വീട്ടിൽ എം.സി കുര്യൻ (62) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.


ഇയാൾക്ക് പാലാ, എറണാകുളം, തലയോലപ്പറമ്പ്, ആലപ്പുഴ, ചെങ്ങന്നൂർ, വാകത്താനം, തിരുവല്ല, ഏറ്റുമാനൂർ, പാമ്പാടി, ഗാന്ധിനഗർ, കിടങ്ങൂർ എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.