play-sharp-fill
വിയ്യൂർ ജയിലിലെ തടവുകാർക്ക് ബീഡി വിറ്റ സംഭവം ; പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ ഇപ്പോഴും കാണാമറയത്ത് ; ബീഡി വിൽപ്പന നടത്തിയത് ഗൂഗിൾ പേ വഴി പണം വാങ്ങി ;  തടവുകാരുടെ ബന്ധുക്കളിൽ നിന്നുൾപ്പെടെ പണം വാങ്ങിയതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു

സ്വന്തം ലേഖകൻ  

തൃശ്ശൂര്‍: വിയൂർ ജയിലിലെ തടവുകാർക്ക് ബീഡി വിറ്റ സംഭവത്തിൽ പ്രതിയായ ഉദ്യോഗസ്ഥൻ ഒളിവിൽ. അസി പ്രിസൺ ഓഫീസർ എറണാകുളം കാലടി എച്ച് അജുമോനാണ് ഒളിവിൽ പോയത്.

ഗൂഗിൾ പേ വഴി പണം വാങ്ങിയായിരുന്നു ഉദ്യോഗസ്ഥൻ ബീഡി വിൽപ്പന നടത്തിയിരുന്നത്. തടവുകാരുടെ ബന്ധുക്കളിൽ നിന്നുൾപ്പെടെ പണം വാങ്ങിയതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയിലിലെ അടുക്കളയുടെ ഭാഗത്ത് ജോലിക്കായി നിയോഗിക്കപ്പെട്ട തടവുകാരന്റെ കൈയിൽ നിന്നാണ് ബീഡി പിടികൂടിയത്. ഓരോ കെട്ടിനും 2,500 രൂപ വീതമാണ് ഈടാക്കിയിരുന്നെന്നാണ് പരാതി.

തടവുകാരന്റെ ഭാര്യയുടെ ഫോണിൽനിന്ന് ജയിൽ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ഫോണിലേക്ക് ഗൂഗിൾ പേ വഴി പണം കൈമാറുകയായിരുന്നു പതിവെന്ന് പറയുന്നു. പണം കൈമാറിയ ഫോൺ നമ്പർ, അക്കൗണ്ട് നമ്പർ എന്നിവയും തടവുകാരൻ മൊഴിയിൽ വെളിപ്പെടുത്തി.