സ്വന്തം ലേഖിത
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോഷ്യല്‍മീഡിയയിലൂടെ വിനായകൻ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി ഷൈൻ ടോം ചാക്കോ.
വിനായകൻ മാത്രമണോ കുറ്റക്കാരനെന്നും അദ്ദേഹം ജീവിച്ചരുന്നപ്പോള്‍ സമാധാനം കൊടുക്കാത്ത മാധ്യമങ്ങള്‍ക്കെതിരെ കുറ്റമില്ലെയെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. ഇത്രയും കാലം ഉമ്മൻ ചാണ്ടിയെ കുറ്റം പറഞ്ഞത് മാധ്യമ പ്രവര്‍ത്തകരാണെന്നും, മരണ ശേഷം ആരും മാപ്പു പറഞ്ഞിട്ട് കാര്യമില്ലെന്നും ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഷൈൻ ടോം ചാക്കോ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
”വിനായകന്റേത് 15 സെക്കൻഡ് മാത്രമുള്ള വിഡിയോയാണ്. വിനായകൻ ആദ്യമായല്ല പ്രസ്താവനകള്‍ നടത്തുന്നത്. ഇത്രയും കാലം ഉമ്മൻ ചാണ്ടിയെ കുറ്റം പറഞ്ഞത് മാധ്യമ പ്രവര്‍ത്തകരാണ്. ഇത് വെറും 15 സെക്കൻഡ് മാത്രമുള്ള വിഡിയോയാണ്. ഉമ്മൻ ചാണ്ടി മരിക്കുന്നത് വരെ അദ്ദേഹത്തെ കുറ്റം പറഞ്ഞവരെ അപ്പോള്‍ എന്താണ് ചെയ്യേണ്ടത്? അദ്ദേഹം മരിച്ചതിന് ശേഷം അവര്‍ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. ജീവിച്ചിരിക്കുമ്പോള്‍ സ്വസ്ഥത കൊടുക്കാതെ മരിച്ചിട്ട് അദ്ദേഹത്തിനോട് മാപ്പ് പറഞ്ഞാല്‍ അദ്ദേഹത്തിന് വല്ലതും കിട്ടുമോ? അത്രയും കാലം അയാളുടെ കുടുംബം, ബന്ധുക്കള്‍ അയാളുടെ പാര്‍ട്ടി, അയാളുടെ ചുറ്റുമുള്ളവരും ഒക്കെ അനുഭവിച്ചില്ലേ? ഉമ്മൻ ചാണ്ടിയുടെ സിഡി തപ്പി പോയത് മാധ്യമങ്ങളല്ലേ? പുള്ളിയെ ചേര്‍ത്തു കഥകള്‍ മെനഞ്ഞിട്ടും സിഡി തപ്പിപ്പോയിട്ടും ഇവരൊക്കെ എത്ര കാലം ചോറുണ്ടു. എന്നിട്ട് പുള്ളി മരിച്ചപ്പോള്‍ കണ്ണീരൊഴുക്കിയത് വച്ചും ചോറുണ്ടു, 15 സെക്കൻഡ് വിഡിയോ ചെയ്ത ഈ വ്യക്തിയെയും വച്ച് ചോറുണ്ടു. ഇതെല്ലാം കഴിഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? ബഹുമാനപ്പെട്ട വ്യക്തിയെപ്പറ്റി എന്തൊക്കെ പറഞ്ഞുണ്ടാക്കി. ഈ വ്യക്തി പറഞ്ഞത് (വിനായകൻ) ശരിയാണെന്നല്ല ഞാൻ പറഞ്ഞത്.ബഹുമാനപ്പെട്ട മന്ത്രിയെപ്പറ്റി എന്തൊക്കെ പറഞ്ഞു. എല്ലാം ചെയ്തു കഴിഞ്ഞിട്ട് അയാളോട് സോറി എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇത് കണ്ടിട്ടല്ലേ എല്ലാവരും പഠിക്കുന്നത്.
ഈ വ്യക്തിക്കു പേരക്കുട്ടികളില്ലേ? അവരുടെ മുന്നിലൊക്കെ അപമാനിക്കപ്പെട്ടില്ലേ? എന്നിട്ട് കുറ്റം മുഴുവൻ ഈ 15 സെക്കൻഡ് മാത്രം വരുന്ന വിഡിയോ ചെയ്ത ആള്‍ക്കാണ്. ഒരാള്‍ ജീവിച്ചിരിക്കുമ്ബോഴാണ് സ്വൈര്യം കൊടുക്കേണ്ടത്, അത് ആ വ്യക്തിക്ക് കൊടുത്തിട്ടില്ല. ആരോപണങ്ങളില്‍ നിന്നും ആരോപണങ്ങളിലേക്ക് പോകുകയായിരുന്നു. എന്നിട്ടും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ല? വിനായകൻ ചെയ്തത് ശരിയാണെന്ന് ഞാൻ പറഞ്ഞില്ല. അത് ചര്‍ച്ച ചെയ്യുന്നതിന് മുൻപ് മറ്റുള്ളവര്‍ ഉമ്മൻ ചാണ്ടിയോട് ചെയ്തത് എന്താണെന്ന് ചര്‍ച്ച ചെയ്യുക.” ഷൈൻ ടോം ചാക്കോ പറഞ്ഞു.