വീണ്ടും ഡൽഹിയിൽ അരുംകൊല!! വിവാഹാഭ്യർത്ഥന നിരസിച്ച കോളേജ് വിദ്യാർഥിനിയെ ഇരുമ്പു വടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയിൽ കോളേജ് വിദ്യാർഥിനിയെ ഇരുമ്പു വടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. സൗത്ത് ഡൽഹിയിലെ മാളവ്യനഗറിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഡൽഹി സർവകലാശാലയിലെ കമല നെഹ്റു കോളേജിലെ വിദ്യാർഥിനിയായ നർഗീസ് (25) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഇർഫാൻ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിയായ ഇർഫാനും നർഗീസും ബന്ധുക്കളാണ്. നർഗീസിനെ വിവാഹം ചെയ്യാൻ ഇർഫാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാൽ ഇത് പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാളവ്യ നഗറിലെ അരബിന്ദോ കോളേജിന് സമീപം പെൺകുട്ടിയെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തു നിന്നും ആക്രമണത്തിനുപയോഗിച്ച വടിയും പൊലീസ് കണ്ടെത്തിയിരുന്നു. സുഹൃത്തുമൊത്ത് വിദ്യാർഥിനി പാർക്കിലെത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടാകുന്നതെന്ന് ഡെപ്യൂട്ടി കമീഷണർ ചന്ദൻ ചൗധരി പറഞ്ഞു. പെൺകുട്ടിയുടെ തലയിൽ മുറിവുകൾ കണ്ടെത്തിയതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.