കോട്ടയം ജില്ലയിൽ വാറണ്ട് കേസില്‍ ഒളിവില്‍ കഴിഞ്ഞവര്‍ക്കായി പ്രത്യേക പരിശോധന നടത്തി പോലീസ്

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം : മുൻകാലങ്ങളിൽ വിവിധ കേസുകളില്‍പ്പെട്ട് കോടതി വാറണ്ട് പുറപ്പെടുവിക്കുകയും എന്നാല്‍ കോടതിയിൽ ഹാജരാകാതെ കോടതിയെ കബളിപ്പിച്ച്‌ ഒളിവിൽ കഴിഞ്ഞതുമായ പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലയില്‍ പ്രത്യേക പരിശോധന നടത്തി.

വിവിധ സ്റ്റേഷനുകളിലായി നടത്തിയ പരിശോധനയിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. 138 NI Act പ്രകാരം കോടതി ഇവർക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കോട്ടയം ആസാദ് ലൈൻ റോഡ് പൊട്ടംകുളം വീട്ടിൽ സ്കറിയ കെ എസ്, വാകത്താനം പുത്തൻചന്ത ഭാഗത്ത് പുത്തൻകുളം വീട്ടിൽ ജോസഫ് വർഗീസ്, കോട്ടയം പാലാ സ്വദേശിനി യുവതി എന്നി മൂന്നുപേർ പോലീസിന്റെ പിടിയിലാകുന്നത്. ഇവരെ കോടതിയില്‍ ഹാജരാക്കി.