ജനകീയ കൂട്ടായ്മയിൽ ഉയർന്നത് കേന്ദ്ര ഗവൺമെന്റിനെതിരായ ജില്ലയുടെ പ്രതിഷേധം ; പ്രൊഫ. ലോപ്പസ് മാത്യു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : മണിപ്പൂർ കലാപം അവസാനിപ്പിക്കുവാൻ തയ്യാറാകാത്ത കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾക്കെതിരായ കോട്ടയം ജില്ലയുടെ ശക്തമായ പ്രതിഷേധമാണ് 9 നിയോജക മണ്ഡലം കേന്ദ്രങ്ങളിലും എൽഡിഎഫ് നേതൃത്വത്തിൽ നടത്തപ്പെട്ട ജനകീയ കൂട്ടായ്മയിൽ ഉയർന്നതെന്ന് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു.

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ജനകീയ കൂട്ടായ്മയുടെ കോട്ടയം നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു. മണിപ്പൂർ കലാപം ബി ജെ പി ഗവൺമെന്റുകളുടെ സൃഷ്ടിയാണെന്നും അതിലൂടെ രാഷ്ട്രീയ ധൃവീകരണം നടത്തുവാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശ്ശേരിയിൽ അഡ്വ. ജോബ് മൈക്കിൾ എംഎൽഎ , കാഞ്ഞിരപ്പള്ളിയിൽ ഗവൺമെൻറ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, ഏറ്റുമാനൂരിൽ അഡ്വ.വി ബി ബിനു, പുതുപ്പള്ളിയിൽ അഡ്വ.കെ അനിൽകുമാർ , വൈക്കത്ത് അഡ്വ.പി കെ ഹരികുമാർ, പൂഞ്ഞാറിൽ എ വി റസ്സൽ, പാലായിൽ സി കെ ശശിധരൻ, കടുത്തുരുത്തിയിൽ ലോപ്പസ് മാത്യു എന്നിവർ ജനകീയ കൂട്ടായ്മകൾ ഉദ്ഘാടനം ചെയ്തു.