കപ്പയും ചിക്കനും പാചകം ചെയ്ത് വൈറലായ പൊലീസിന് പണി കിട്ടി!! ഡ്യൂട്ടി സമയത്തെ പാചകത്തിനും സമൂഹ മാധ്യങ്ങളിലെ ഇടപെടലിനും പൊലീസുകാരോട് വിശദീകരണം തേടി ഐജി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: പൊലീസ് സ്റ്റേഷനില്‍ കപ്പയും ചിക്കന്‍ കറിയും പാചകം ചെയ്ത പൊലീസുകാര്‍ക്ക് പണി. പത്തനംതിട്ട ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ പാചക വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണം തേടി ഉന്നത ഉദ്യോഗസ്ഥൻ. ദക്ഷിണ മേഖലാ ഐജിയാണ് സംഭവത്തില്‍ പൊലീസുകാരോട് വിശദീകരണം തേടിയത്.

കപ്പയും ചിക്കൻ കറിയും പാചകം ചെയ്തു കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഡ്യൂട്ടി സമയത്തെ പാചകത്തിലും സമൂഹ മാധ്യങ്ങളിലെ ഇടപെടലിലും ആണ് ദക്ഷിണ മേഖല ഐ ജി വിശദീകരണം ചോദിച്ചിരിക്കുന്നത്. പോസിറ്റീവ് കമന്റുകൾ ഉൾപ്പെടെ നിരവധി പേരാണ് വീഡിയോയിലെ പൊലീസുകാരെ അഭിനന്ദിച്ച് പ്രതികരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി പേർ വീഡിയോ പങ്ക് വയ്ക്കുകയും ചെയ്തിരുന്നു. പാട്ടിന്റെ അകമ്പടിയോടെ ഹിറ്റ് കോംബിനേഷനായ കപ്പയും ചിക്കന്‍ കറിയും തയ്യാറാക്കുന്നതും ഇലയില്‍ വിളമ്പി കഴിക്കുന്നതുമായ വീഡിയോ ഏറെ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥന്‍റെ നടപടിയെന്നതാണ് ശ്രദ്ധേയം.