തൃശൂരിൽ പെരിങ്ങൽക്കുത്ത് കെഎസ്ഇബി ക്വാർട്ടേഴ്സിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത; ഭർത്താവ് ഒളിവിൽ

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: പെരിങ്ങൽക്കുത്ത് കെഎസ്ഇബി ക്വാർട്ടേഴ്സിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആനപ്പാന്തം സ്വദേശി ഗീത (40) ആണ് മരിച്ചത്. ഗീതയുടെ മരണം കൊലപാതകമാണെന്നാണ് സംശയം. സംഭവത്തെക്കുറിച്ച് വ്യക്തത വരാൻ ഭർത്താവ് സുരേഷിനെ ചോദ്യം ചെയ്യണമെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെയാണ് യുവതിയെ ക്വാട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കൊലപാതകമെന്നാണ് പ്രാഥമിക നിയമനം. സംഭവത്തിൽ ഭർത്താവ് സുരേഷിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഇരുവരും തമ്മിൽ വഴക്കുണ്ടായതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടതിന് ശേഷം സുരേഷിനെ തെരഞ്ഞെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാൾ കാട് കയറിയിട്ടുണ്ടാവും എന്ന നി​ഗമനത്തിലാണ് പൊലീസ്. ഇയാൾക്കു വേണ്ടി പൊലീസ് അന്വേഷണം നടത്തിവരികയാണ്. ​

ഗീതയുടെ കഴുത്തിലാണ് പ്രത്യക്ഷത്തിൽ പരിക്കുള്ളതായി കാണുന്നത്. അതുകൊണ്ട് തന്നെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന നി​ഗമനത്തിലാണ് നിലവിൽ പൊലീസ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കും. ഇതിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. അതേസമയം, സുരേഷിന് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.