
സ്വന്തം ലേഖകൻ
കോട്ടയം: ചങ്ങനാശ്ശേരി കോട്ടയം റൂട്ടിൽ പുതുപ്പള്ളിക്ക് സമീപം
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന്റെ വീൽ ഊരിപ്പോയി. മുൻവശത്ത് ഡ്രൈവർ ഇരിക്കുന്ന ഭാഗത്തെ ടയർ ആണ് ഊരിപ്പോയത്. ബസ്സിന്റെ ഒരുവശം റോഡിലേക്ക് കുത്തി പത്ത് മീറ്ററോളം നിരങ്ങിയാണ് വണ്ടി നിർത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുപ്പള്ളി റബർബോർഡ് ജംഗ്ഷനു സമീപമുള്ള കൊടും വളവിലാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കുകളില്ല. ബസ് ചങ്ങനാശ്ശേരിയിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു.
ടയർ ഊരിപോയതിനെ തുടർന്ന് സ്ഥലത്ത് വൻ ഗതാഗത കുരുക്കാണ്. സ്കൂൾ സമയം ആയതിനാൽ വൻ ഗതാഗതക്കുരുക്കാണ് സ്ഥലത്ത് അനുഭവപ്പെടുന്നത്. കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി