കോട്ടയം ജില്ലയിൽ മെഗാ തൊഴില്‍മേള: രജിസ്‌ട്രേഷന്‍ ഈമാസം 31ന്

Spread the love

സ്വന്തം ലേഖകൻ 

 കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചങ്ങനാശ്ശേരി എസ്.ബി.കോളേജും സംയുക്തമായി ആഗസ്റ്റ് 12ന് നടത്തുന്ന ദിശ 2023 മെഗാ തൊഴില്‍മേളയ്ക്കായി രജിസ്റ്റര്‍ ചെയ്യാം.

ഇതിനുള്ള എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷൻ ക്യാമ്പയ്ൻ ഈമാസം 31ന് രാവിലെ 10 മുതല്‍ രണ്ടുവരെ ചങ്ങനാശേരി താലൂക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രജിസ്റ്റര്‍ ചെയ്യാൻ താത്പര്യമുള്ളവര്‍ പേര്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നീ വിവരങ്ങള്‍ 7356754522 എന്ന നമ്ബരിലേയ്ക്ക് വാട്ട്‌സ്‌ആപ് ചെയ്യണം. ഫോണ്‍: 04812563451, 2565452.