ഭരണങ്ങാനത്ത് വിശുദ്ധ അഫോന്‍സാമ്മയുടെ പ്രധാന തിരുനാള്‍ ഇന്നും നാളെയും ; ആയിരക്കണക്കിന് വിശ്വാസികള്‍ അനുഗ്രഹം തേടി ഭരണങ്ങാനത്തേയ്ക്ക്

Spread the love

സ്വന്തം ലേഖകൻ 

പ്രമുഖ തീർഥാടന കേന്ദ്രമായ ഭരണങ്ങാനം പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്നും, നാളെയും. ആയിരക്കണക്കിന് വിശ്വാസികളാണ് അനുഗ്രഹം തേടി ഭരണങ്ങാനത്തേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഇന്ന് രാവിലെ 5.30നും 6.45നും 8.30നും വി. കുര്‍ബാന, 11.30ന് വി. കുര്‍ബാന, സന്ദേശം, നൊവേന തിരുവല്ല അതിരൂപതാ മെത്രാപ്പോലീത്ത തോമസ് മാര്‍ കുറിലോസ്, ഉച്ചകഴിഞ്ഞ് 2.30നും വൈകിട്ട് 5നും, വി.കുര്‍ബാന, നൊവേന, വൈകിട്ട് 6.30ന് ജപമാല പ്രദക്ഷിണം (മഠത്തിലേക്ക്), തിരുനാള്‍ സന്ദേശം ഫാ. ബിജു കുന്നക്കാട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാന തിരുനാള്‍ ദിനമായ 28ന് പുലര്‍ച്ചെ 4.45ന് വി. കുര്‍ബാന ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേല്‍, 6ന് വി. കുര്‍ബാന ഫാ. സഖറിയാസ് ആലപ്പാട്ട്, 7ന് നേര്‍ച്ചയപ്പം വെഞ്ചരിപ്പ്, വി. കുര്‍ബാന ബിഷപ്പ് എമരിത്തൂസ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്ബില്‍, 8.30ന് വി. കുര്‍ബാന മോണ്‍. ജോസഫ് തടത്തില്‍, 10.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, 12ന് തിരുനാള്‍ പ്രദക്ഷിണം ഫാ. സ്‌കറിയ വേകത്താനം, ഫാ. അലക്‌സാണ്ടര്‍ പൈകട, ഫാ. ജോസഫ് താഴത്തുവരിക്കയില്‍ എന്നിവര്‍ കാര്‍മ്മികരാകും.

ഉച്ചകഴിഞ്ഞ് 2.30ന് വി. കുര്‍ബാന മോണ്‍. ജോസഫ് കണിയോടിക്കല്‍, 3.30ന് വി. കുര്‍ബാന ഫാ. ജോസ് കുറ്റിയാങ്കല്‍, 4ന് വി. കുര്‍ബാന ഫാ. അബ്രഹാം തകിടിയേല്‍, 4.30ന് വി. കുര്‍ബാന ഫാ. ജോസ് വള്ളോംപുരയിടത്തില്‍, 5.30ന് വി. കുര്‍ബാന മോണ്‍. ജോസഫ് മലേപ്പറമ്ബില്‍, 6.30ന് വി. കുര്‍ബാന ഫാ. ജോണ്‍സണ്‍ പുള്ളീറ്റ്, 7.30ന് വി. കുര്‍ബാന ഫാ. ബര്‍ക്കുമാൻസ് കുന്നുംപുറം, 8.30ന് വി. കുര്‍ബാന ഫാ. അലക്‌സാണ്ടര്‍ മൂലക്കുന്നേല്‍, 9.30ന് വി. കുര്‍ബാന ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍.