video
play-sharp-fill

Saturday, May 24, 2025
HomeMainമാലിന്യമുക്ത നവകേരളം: നീണ്ടൂരിൽ ജനകീയ ഹരിത ഓഡിറ്റ് നടത്തി

മാലിന്യമുക്ത നവകേരളം: നീണ്ടൂരിൽ ജനകീയ ഹരിത ഓഡിറ്റ് നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാന സർക്കാരിന്റെ നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിനുകളുടെ ഭാഗമായി നീണ്ടൂർ ഗ്രാമപഞ്ചായത്ത് ജനകീയ ഹരിത ഓഡിറ്റ് സംഘടിപ്പിച്ചു.

കൈപ്പുഴ സെന്റ് ജോർജ്ജ് പാരിഷ് ഹാളിൽ നടന്ന പരിപാടി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ഉദ്ഘാടനം ചെയ്തു. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ജില്ലാതല കോ-ഓർഡിനേറ്റർ ശ്രീശങ്കർ വിഷയാവതരണം നടത്തി. സോഷ്യൽ ഓഡിറ്റ് ടീം കൺവീനർ പി.എൻ. കൃഷ്ണൻനായർ റിപ്പോർട്ട് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാറിന് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്തിലെ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളുടെ നിലവിലെ അവസ്ഥയും അവ പരിഹരിക്കുന്നതിനു ആവശ്യമായ നിർദ്ദേശങ്ങളും ഉൾക്കൊള്ളുന്നതാണ് റിപ്പോർട്ട്. വിവിധ ഗ്രൂപ്പുതല ചർച്ചകളുടെയും സ്വയം വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.

ചർച്ചകൾക്കു ശേഷം ക്രോഡീകരിച്ച റിപ്പോർട്ട് പഞ്ചായത്തിൽ നടപ്പാക്കാൻ തീരുമാനിച്ചു. മാലിന്യനിർമാർജ്ജനം, ഹരിത കർമസേനയുടെ പ്രവർത്തനം എന്നിങ്ങനെ അടിയന്തരമായി പൂർത്തീകരിക്കേണ്ട കാര്യങ്ങളും ചർച്ച ചെയ്തു.

നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം തോമസ് കോട്ടൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലിസ് ജോസഫ്, പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ, സി.ഡി.എസ് ചെയർപേഴ്സൺ, അങ്കണവാടി- ആശ പ്രവർത്തകർ, തിരഞ്ഞെടുക്കപ്പെട്ട വാർഡ്തല അംഗങ്ങൾ, വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments