കെഎസ്ആർടിസി ശമ്പളം: 30 കോടി അനുവദിച്ച് ധനവകുപ്പ് ; വിതരണം ഇന്ന് തന്നെ നടത്തുമെന്ന് സിഎംഡി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ബുധനാഴ്ച തന്നെ ശമ്പളം വിതരണം ചെയ്യുമെന്ന് സിഎംഡി ബിജു പ്രഭാകർ. കേരളാ ഹൈക്കോടതിയിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി.
ഇതിനായി ധനവകുപ്പിൽ നിന്ന് 30 കോടി തുക ലഭിച്ചിട്ടുണ്ടെന്നും പണം കൈപ്പറ്റിയാൽ ഉടനെ ജീവനക്കാരുടെ ശമ്പളം നൽകുമെന്നും ബിജു പ്രഭാകർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശമ്പള വിതരണത്തിനും കുടിശികയ്ക്കുമായി കെഎസ്ആർടിസിയുടെ 130 കോടി രൂപയുടെ അപേക്ഷ പരിഗണനയിൽ ഉണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
കേന്ദ്രസർക്കാരിൽ നിന്നും കിട്ടാനുള്ള പണം സംസ്ഥാന സർക്കാരിന് ലഭിക്കുന്നില്ല. അതിനാൽ സംസ്ഥാന സർക്കാരും സാമ്പത്തിക പ്രതിസന്ധിയിലാണ്.
എങ്കിലും, കെഎസ്ആർടിസിയെ കൃത്യമായി സഹായിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. അതേസമയം, കെഎസ്ആർടിസിയെ രക്ഷിക്കാനുള്ള മാർഗങ്ങളെ കുറിച്ച് അടുത്ത മാസം 15നുള്ളിൽ അറിയിക്കണമെന്ന് സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി.