തിരഞ്ഞെടുപ്പ് വർഷത്തിൽ മോദിയ്ക്ക് തിരിച്ചടിയായി കാശ്മീരിലെ ആക്രമണം: നോട്ട് നിരോധനവും സർജിക്കൽ സ്‌ട്രൈക്കും മറന്ന ജനത്തിന് മുന്നിൽ പുൽവാമയിൽ ചിതറിത്തെറിച്ച രക്തം മാത്രം; കടുത്ത രാഷ്ട്രീയ തീരുമാനത്തിനൊരുങ്ങി മോദിയും സംഘവും
സ്വന്തം ലേഖകൻ
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് വർഷത്തിലേയ്ക്ക് കടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് തിരിച്ചടികളുടെ ഘോഷയാത്ര. റാഫേൽ ഇടപാടിൽ കള്ളനെന്ന വിളിക്ക് പിന്നാലെ, പുൽവാമയിൽ 30 ധീരജവാന്മാരുടെ രക്തം ചിതറിത്തെറിച്ചതാണ് മോദിയെ തിരിച്ചടിയിൽ നിന്ന് തിരിച്ചടിയിലേയ്ക്ക് തള്ളിയിട്ടിരിക്കുന്നത്. നോട്ട് നിരോധനവും സർക്കിൽ സ്‌ട്രൈക്കും വഴി ജനമനസിളക്കാൻ കാത്തിരുന്ന മോദിയ്ക്കു മുന്നിലേയ്ക്കാണ് ഇപ്പോൾ വൻ തിരിച്ചടിയായി പുൽവാമയിലെ ഭീകരാക്രമണമുണ്ടായിരിക്കുന്നത്. പുൽവാമയിൽ വീണ രക്തത്തിനു തിരിച്ചടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അടിന്തര സൈനിക മേധാവികളുടെയും നേതാക്കളുടെയും യോഗം ന്യൂഡൽഹിയിൽ ചേരുകയാണ്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിയ ശേഷം മോദിയും സംഘവും അടിക്കടി ജനങ്ങളെ മുൾമുനയിൽ നിർത്തിയത് സൈന്യത്തിന്റെയും സൈനികരുടെയും വീരകഥകൾ പറഞ്ഞായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഉറിയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരർ ആക്രമണം നടത്തിയത്. ഇതോടെ സൈന്യത്തിനെ മുന്നിൽ നിർത്തിയുള്ള നരേന്ദ്രമോദിയുടെ പ്രതിരോധം പൊളിഞ്ഞു. ഇതിനു പിന്നാലെയാണ് നരേന്ദ്രമോദിയുടെ കരുത്ത് വിളിച്ചോതി ഇന്ത്യൻ സൈന്യം അതിർത്തി കടന്ന് സർക്കിക്കൽ സ്‌ട്രൈക്ക് നടത്തിയത്. ഉറിയിൽ നടത്തിയ വീരപോരാട്ടത്തിന്റെ ചിത്രം സഹിതം പുറത്ത് വിട്ടതോടെ സൈന്യത്തിന്മേലുള്ള പ്രതീക്ഷകൾ വാനോളം ഉയർന്നു.
തുടർന്നാണ് നരേന്ദ്രമോദിയും സംഘവും നോട്ട് നിരോധനം എന്ന വിപ്ലവകരമായ തീരുമാനം പ്രഖ്യാപിച്ചത്. അഴിമതി തുടച്ച് നീക്കുക, കള്ളപ്പണം ഇല്ലാതാക്കുക തീവ്രവാദത്തിന്റെ പണ ശ്രോതസ് ഇല്ലാതാക്കുക എന്നിവയായിരുന്നു സർജിക്കൽ നോട്ട് നിരോധനം എന്ന സർജിക്കൾ സ്‌ട്രൈക്കിലൂടെ നരേന്ദ്രമോദിയും സംഘവും പ്രഖ്യാപിച്ചത്. എന്നാൽ, നോട്ട് നിരോധനത്തിനു ശേഷവും ഇത്തരത്തിൽ സൈനികർക്കു നേരെ മാവോയിസ്റ്റുകളും, ഭീകരരും ആക്രമണം നടത്തിയത് മോദിയെയും സംഘത്തെയും ഒരു പോലെ പ്രതിരോധത്തിലാക്കി. അഴിമതി രഹിത പ്രതിച്ഛായയിൽ പിടിച്ചു നിൽക്കാനായിരുന്നു പിന്നീട് നരേന്ദ്രമോദിയുടെയും സംഘത്തിന്റെയും ശ്രമം. ഇതിനിടെയാണ് ഇപ്പോൾ ഏറ്റവും ഒടുവിൽ രാഹുൽ ഗാന്ധി റാഫേൽ അഴിമതി എന്ന തുറുപ്പ് ചീട്ട് പുറത്ത് വിട്ടത്. ഇതോടെ പ്രധാനമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രതിഛായ തകർന്നടിഞ്ഞു. ഇതിനിടെയാണ് ഇപ്പോൾ നരേന്ദ്രമോദിയ്ക്കും സംഘത്തിനും വൻ തിരിച്ചടി നൽകി സൈനികർക്ക് നേരെ ഭീകരആക്രമണമുണ്ടായിരിക്കുന്നത്.
ഈ ജീവനുകൾക്ക് തിരഞ്ഞെടുപ്പിന് മുൻപ് തിരിച്ചടി നൽകാനായില്ലെങ്കിൽ രാജ്യം മുഴുവൻ നരേന്ദ്രമോദിയുടെ 56 ഇഞ്ച് നെഞ്ചളവിനെ സംശയിക്കും. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വാഴ്ത്തിപ്പാടിയ ആ നെഞ്ചളവിന് ഇത്തവണ ജനത്തിന്റെ കല്ലേറ് സഹിക്കേണ്ടി വരും.