
സ്വന്തം ലേഖകൻ
കോട്ടയം: മണിപ്പൂർ കലാപം അവസാനിപ്പിക്കുവാൻ രാഷ്ട്രപതിയും, സുപ്രീം കോടതിയും ഇടപെടമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് ലോയേഴ്സ്, അഭിഭാഷകരുടെ ഒപ്പ് ശേഖരണം നടത്തി. രാജ്യത്തെ മുഴുവൻ കോടതികളിൽ നിന്നും ശേഖരിക്കുന്ന അഭിഭാഷകരുടെ നിവേദനം രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റീസിനും സമർപ്പിക്കും.
കോട്ടയം ജില്ലാ കോടതി അങ്കണത്തിൽ അഡ്വ: ജിതേഷ് ജെ. ബാബുവിന്റെ അദ്ധ്യഷതയിൽ ചേർന്ന യോഗം കോട്ടയം ബാർ അസ്സോസിയേഷൻ പ്രസിഡണ്ട് അഡ്വ.കെ.എ. പ്രസാദ് ഉദ്ഘാടനം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻ പ്രസി. അഡ്വ. ആർ.രാജഗോപാൽ, മുൻ കൺസ്യൂമർ കോടതി ജഡ്ജി സതീഷ് ചന്ദ്രൻ, സീനിയർ അഭിഭാഷകരായ ആർ.രവീന്ദ്രൻ, ജയശങ്കർ, ബാർ അസ്സോ. വൈസ് പ്രസിഡണ്ട് എം.പി തങ്കം, ജില്ലാ സെക്രട്ടറി നിതിൻ സണ്ണി അലക്സ്, കെ .ആർ ശ്രീനിവാസൻ, ദീപു വിശ്വനാഥൻ, സണ്ണി ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു.
പാലയിൽ നടന്ന അഭിഭാഷക ഒപ്പ് ശേഖരണ കാമ്പയിന് അഡ്വ.വി.റ്റി തോമസ്, അഡ്വ .വി.ആർ തങ്കച്ചൻ എന്നിവരും കാഞ്ഞിരപ്പള്ളിയിൽ അഡ്വ.എം.എ.ഷാജി, അഡ്വ.ജോസ് സിറിയക്. അഡ്വ.ബിന്ദു. എം തോമസ് എന്നിവരും
വൈയ്ക്കത്ത് അഡ്വ.ആർ. ഗഗനൻ, അഡ്വ.ചന്ദ്രബാബു ഇടാടൻ, അഡ്വ. എം. ജി.രജ്ഞിത് എന്നിവരും
നേതൃത്വം നൽകി.